ETV Bharat / state

അനുഷ്‌ഠാന സ്‌മരണയായി നായരൂപങ്ങള്‍; 300 വര്‍ഷം പഴക്കമുള്ളവ, കൗതുകം ശാസ്‌താംകാവിലെ കാഴ്‌ച

author img

By ETV Bharat Kerala Team

Published : Dec 13, 2023, 8:15 PM IST

Shasthamkavu In Nileshwaram And Obsoleted Rituals  Obsoleted Dog Statue Rituals  Nileshwaram Kasaragod  അനുഷ്‌ഠാന സ്‌മരണയായി നായരൂപങ്ങള്‍  കാസര്‍കോട് നായരൂപങ്ങള്‍  നീലേശ്വരത്തെ അപൂര്‍വ്വ കാഴ്‌ച  നായരൂപങ്ങള്‍  ശാസ്‌താംകാവ് കാസര്‍കോട്  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് ജില്ല വാര്‍ത്തകള്‍  കാസര്‍കോട് പുതിയ വാര്‍ത്തകള്‍  കരിന്തളം തറവാട്  കരിന്തളം തറവാട് കാസര്‍കോട്  കരിന്തളം തറവാട് അനുഷ്‌ഠാനം
Shasthamkavu In Nileshwaram And Obsoleted Rituals

Shasthamkavu In Nileshwaram: കാസര്‍കോട് നീലേശ്വരത്തെ അപൂര്‍വ കാഴ്‌ച. ശാസ്‌താംകാവിലെ നായരൂപങ്ങള്‍ സമര്‍പ്പിക്കുന്ന അനുഷ്‌ഠാനം. 1960 മുതലുള്ള തുടരുന്ന ആചാരം. നായരൂപങ്ങള്‍ നാടിന് കാവലേകുമെന്ന് വിശ്വാസം.

നീലേശ്വരത്തെ നായരൂപങ്ങള്‍

കാസർകോട്: ഭൂതകാലത്തെ വേറിട്ട അനുഷ്‌ഠാനങ്ങളുടെ നേര്‍ക്കാഴ്‌ചകളായി കരിന്തളം തറവാടിന്‍റെ അധീനതയിലുള്ള ശാസ്‌താംകാവിലെ നായരൂപങ്ങള്‍. വലുതും ചെറുതുമായ അഞ്ഞൂറോളം നായരൂപങ്ങളാണ് കാവിലുള്ളത്. ചിലതിനാകട്ടെ പേടിപ്പെടുത്തുന്ന മുഖഭാവങ്ങൾ. മണ്ണുകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണിവ (Shasthamkavu In Nileshwaram).

പതിനേഴാം നൂറ്റാണ്ടില്‍ തുടങ്ങി 1960 വരെ തുടര്‍ന്നു വന്ന അനുഷ്‌ഠാനത്തിന്‍റെ നേര്‍ക്കാഴ്‌ചയാണിതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ശാസ്‌താംകാവിലെ നായരൂപങ്ങള്‍ 100 മുതല്‍ 300 വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണെന്ന് പറയാം. വര്‍ഷങ്ങള്‍ പഴക്കമുള്ളത് കൊണ്ട് നായരൂപങ്ങളില്‍ ചിലതിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് (Obsoleted Dog Statue Rituals In Nileshwaram).

മുന്‍ വര്‍ഷങ്ങളില്‍ ഉത്സവ കാലത്ത് മാത്രമാണ് മനുഷ്യര്‍ കാടിനുള്ളില്‍ പ്രവേശിച്ചിരുന്നത്. ഒരു കാലത്ത് കാവിന് പരിസരത്ത് വീട് വയ്‌ക്കാൻ പോലും ആളുകൾ ഭയപ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു. കാവിന് സമീപത്തായി ഒരിക്കലും വറ്റാത്ത ഒരു ചെറുകുളവുമുണ്ട് (Shasthamkavu And Variety Rituals).

നായരൂപം സമര്‍പ്പിക്കുക നേര്‍ച്ചയായി: വര്‍ഷം തോറും നേര്‍ച്ചയായാണ് കാവില്‍ നായരൂപങ്ങള്‍ സമര്‍പ്പിക്കുക. ക്ഷേത്രങ്ങളുടെ സംരക്ഷണവുമായി പിറവിയെടുത്ത കരിന്തളം കളരിയുടെ അനുബന്ധമായ ആരാധന കേന്ദ്രമാണ് ശാസ്‌താവിന്‍റെ കാവ്. നേർച്ച സമർപ്പണത്തിന് മുന്നോടിയായി കരിന്തളം തറവാട്ടുകാർ നടത്തുന്ന കാരക്കായ്‌കള്‍ (കാരമുള്ളിന്‍റെ കായ) പരസ്‌പരം വാരിയെറിഞ്ഞുള്ള പടയേറ് സൂചിപ്പിക്കുന്നത് കളരിയുമായി കാവിനുള്ള അഭേദ്യമായ ബന്ധമാണ് (Padayeru Rituals Kasaragod). വൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലെ കാർത്തിക വിളക്കിനോട് അനുബന്ധിച്ചാണ് പടയേറ് നടത്താറുള്ളത്. പടയേറ് അരങ്ങേറുന്ന സമയത്താണ് നേര്‍ച്ചയായി നായരൂപങ്ങളുടെ സമര്‍പ്പണം (Karinthalam Kalari).

വര്‍ഷങ്ങളോളം തുടരുന്ന നായരൂപങ്ങളുടെ സമര്‍പ്പണം: 1990ന് മുൻപ് 40 വർഷത്തോളം നേർച്ച സമർപ്പണം മുടങ്ങിയിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ 30 വർഷത്തോളമായി വർഷത്തിൽ ഒരു നായ രൂപം വീതം പ്രതീകാത്മകമായി സമർപ്പിച്ചു വരുന്നുണ്ട് (Erikulam Pottery makers). ജില്ലയിൽ മൺപാത്ര നിർമാണത്തിന് പേരുകേട്ട എരിക്കുളത്തെ മൺപാത്ര നിർമാതാക്കൾക്കാണ് കളിമണ്ണിൽ നായരൂപങ്ങൾ നിർമിക്കാനുള്ള അവകാശം. കാസര്‍കോട് മാത്രമല്ല കണ്ണൂരില്‍ ജില്ലയിലെ ചിലയിടങ്ങളിലും ഇത്തരം അനുഷ്‌ഠാനങ്ങള്‍ അരങ്ങേറാറുണ്ട്. കണ്ണൂരിലെ പുളിങ്ങോത്ത് ഇത്തരം നേര്‍ച്ച രൂപങ്ങള്‍ കൂടികിടക്കുന്നത് കാണാനാകും. നായകളെ കാവൽക്കാരായാണ് കരുതപ്പെടുന്നത് (Nileshwaran Obsoleted Rituals). അതുകൊണ്ട് തന്നെ ഈ നായരൂപങ്ങൾ നാടിന്‍റെ കാവലേകുമെന്നാണ് വിശ്വാസം.

Also read: കാസർകോടൻ കളിയാട്ടക്കാല കാഴ്‌ചകള്‍, കൗതുകമായി ഉടയിലിടല്‍ ചടങ്ങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.