ETV Bharat / state

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ കാസര്‍കോട് മുഗു സഹകരണ ബാങ്കിലും ഗുരുതര ക്രമക്കേടുകൾ

author img

By

Published : Aug 2, 2022, 1:47 PM IST

നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.  ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്‌പ തട്ടിപ്പ് നടത്തിയെന്നും, നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്നുമാണ് ആരോപണം.

mugu co operative bank fraud case in Kasargod  mugu co operative bank  ബാങ്ക് തട്ടിപ്പ്  കാസര്‍കോട് മുഗു സഹകരണ ബാങ്കിൽ തട്ടിപ്പ്  കാസര്‍കോട് മുഗു സഹകരണ ബാങ്കിൽ ക്രമക്കേടുകൾ  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്  സഹകരണ ബാങ്ക് തട്ടിപ്പുകൾ  കാസര്‍കോട് മുഗു സഹകരണ ബാങ്കിൽ വായ്‌പ തിരിച്ചടവിൽ ക്രമക്കേടുകൾ  kasargod mugu co operative bank
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ കാസര്‍കോട് മുഗു സഹകരണ ബാങ്കിലും ഗുരുതര ക്രമക്കേടുകൾ

കാസർകോട്: വായ്‌പ എടുത്തത് 1.5 ലക്ഷം. എന്നാൽ ബാങ്ക് തിരിച്ചടക്കാൻ പറഞ്ഞത് 24 ലക്ഷം. എല്ലാം സ്വരുക്കൂട്ടി 13 ലക്ഷം അടച്ചെങ്കിലും വീടിന്‍റെ ആധാരം തരാൻ ബാങ്ക് തയ്യാറായില്ല. മുഗു സ്വദേശിയായ അഷ്‌റഫിന്‍റെ വാക്കുകളാണിത്.

നിരവധി പേരാണ് ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ കാസര്‍കോട് മുഗു സഹകരണ ബാങ്കിനെതിരെയും ഗുരുതര ക്രമക്കേടുകളാണ് പുറത്തു വരുന്നത്. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്‌പ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

35 വർഷമായി ബിജെപി നേതൃത്വത്തിലുള്ള ഭരണ സമിതി നിയന്ത്രിക്കുന്ന ബാങ്കിൽ നടന്നത് 30 കോടിയോളം രൂപയുടെ ക്രമക്കേട് ആണെന്ന ആരോപണവും ഉയരുന്നുണ്ട്. പുത്തിഗെ സ്വദേശി അഷറഫിന്‍റെ പിതാവ് 2006ൽ 1.5 ലക്ഷം രൂപ വീടിന്‍റെ ആധാരം പണയം വച്ച് വായ്‌പ എടുത്തിരുന്നു. 2014 ൽ പിതാവ് മരിച്ച ശേഷം വായ്‌പ തിരിച്ചടയ്‌ക്കാൻ ബാങ്കിലെത്തിയ അഷ്‌റഫിനോട് ബാങ്ക് അധികൃതർ 24 ലക്ഷം രൂപ തിരികെ അടയ്‌ക്കാൻ നിർദേശിച്ചു.

അവസാനം, 13 ലക്ഷം രൂപ തിരിച്ചടച്ചാൽ ആധാരം തിരികെ തരാമെന്ന് പറഞ്ഞതോടെ അഷറഫ് വഴങ്ങി. എന്നാൽ ആറ് ലക്ഷം കൂടി അടച്ചെങ്കിൽ മാത്രമേ ആധാരം തിരികെ നൽകൂ എന്ന നിലപാടിലാണ് ഇപ്പോൾ ബാങ്ക്.

പള്ളത്തെ മറിയുമ്മയ്‌ക്കും പറയാനുള്ളത്ത് ബാങ്കിന്‍റെ ചതി തന്നെ. 15 വർഷം മുൻപ് ആധാരം പണയം വച്ച് മൂന്ന് ലക്ഷം ലോൺ എടുത്തു. ഗഡുക്കൾ അടക്കുകയും ചെയ്‌തു.

ചില സമയത്ത് മുടങ്ങി പോയെങ്കിലും മുതലും പലിശയും ചേർത്ത് 11 ലക്ഷം ആകുന്നത് വരെ പുതുക്കി വച്ചു. പിന്നീട് പുതുക്കാൻ ബാങ്കിലേക്ക് പോയില്ല. എന്നാൽ ഇപ്പോൾ അത് 40 ലക്ഷം ആയെന്ന് ഇവർ പറയുന്നു.

ബാങ്കിന്‍റെ നോട്ടിസോ വിളിയോ ഒന്നും ഉണ്ടായില്ല. പുതുക്കാൻ പോകാതിരുന്ന തന്‍റെ ഒപ്പ് പോലും അവർ തന്നെയാണ് ഇടാറെന്നും ഇവർ ആരോപിച്ചു. ഭർത്താവ് അസുഖത്തെ തുടർന്ന് ചികിത്സയിലാണ്.

സർക്കാർ പതിച്ചു നൽകിയ ഭൂമി തട്ടിപ്പിലൂടെ ബാങ്ക് കൊണ്ടുപോയാൽ എട്ടു പെണ്മക്കളെയും കൊണ്ട് എങ്ങോട്ട് പോകുമെന്നും ഇവർ ചോദിക്കുന്നു. ഭാര്യയുടെ പേരിൽ 8,90,000 രൂപയാണ് മുഗു സ്വദേശി സന്തോഷ് കുമാർ വായ്‌പ എടുത്തതെങ്കിലും രേഖകൾ പരിശോധിച്ചപ്പോൾ 22 ലക്ഷം രൂപ വായ്‌പ എടുത്തിട്ടുള്ളതായി വ്യക്തമായി. അഴിമതി ചൂണ്ടിക്കാട്ടി സഹകരണ മന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്ന് സന്തോഷ് കുമാർ പറയുന്നു.

ഇങ്ങനെ നിരവധി പേരാണ് പരാതിയുമായി എത്തിയിട്ടുള്ളത്. കൂടാതെ നിക്ഷേപകർക്കും പണം പിൻവലിക്കാൻ കഴിയുന്നില്ല. നിക്ഷേപകരിൽ ഏറെയും കർണാടകയിൽ നിന്നുള്ളവരാണ്.

പരാതികളെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. കുടിശ്ശിക വായ്‌പകൾക്ക് നോട്ടിസ് അയക്കാത്ത സെക്രട്ടറിയിൽ നിന്ന് 73 ലക്ഷം തിരിച്ചു പിടിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് നിർദേശിക്കുന്നു.

4.60 ലക്ഷം മാത്രം മൂല്യമുള്ള സ്ഥലത്തിന് അധികമായി നൽകിയ 33.40 ലക്ഷം രണ്ട് സെക്രട്ടറിമാരിൽ നിന്നും, മുൻ ബാങ്ക് പ്രസിഡന്‍റിൽ നിന്നും ഈടാക്കണമെന്നും നിർദേശമുണ്ട്. ഇങ്ങനെ ഗുരുതരമായ വീഴ്‌ചകൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ക്രമക്കേട് നടന്ന പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.