ETV Bharat / state

സംസ്ഥാനത്ത് 'മധുരം പ്രഭാതം' പദ്ധതിക്ക് തുടക്കമായി, ആദ്യഘട്ടം കാസര്‍കോട്

author img

By

Published : Aug 21, 2019, 11:59 PM IST

സാമൂഹികമായ പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നതാണ് പദ്ധതി

മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി.

കാസര്‍കോട്: ജില്ലയില്‍ ഇനി വിശക്കുന്ന വിദ്യാര്‍ഥികള്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയുള്ള മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. വീട്ടിലെ സാഹചര്യം കൊണ്ടും, സാമൂഹികമായ പിന്നോക്കാവസ്ഥ മൂലവും പ്രഭാത ഭക്ഷണം കഴിക്കാനാകാത്ത കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് മധുരം പ്രഭാതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ സമീപത്തുള്ള ഭക്ഷണ ശാലകള്‍, വ്യാപാരി വ്യവസായ സംഘടനകള്‍, അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 1600ഓളം വിദ്യര്‍ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പ്രധാനാധ്യാപകനല്ലാതെ മറ്റാരെയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കും. പദ്ധതിയുടെ ഉദ്ഘാടനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു.

പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഹോട്ടലുകളടക്കമുള്ള ഭക്ഷണശാലയിലേക്കുള്ള ടോക്കണുകള്‍ നല്‍കിയാണ് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നത്. വിശപ്പ് സഹിക്കാന്‍ സാധിക്കാതെ ആവശ്യമായ പരിപാലനം ലഭിക്കുന്നില്ലെന്ന ചിന്ത കുട്ടികളെ പിന്നീട് സാമൂഹിക വിരുദ്ധരായി മാറുന്ന സാഹചര്യം കൂടി ഒഴിവാക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Intro:കാസര്‍ഗോഡ് ജില്ലയില്‍ ഇനി വിശക്കുന്ന വിദ്യാര്‍ഥികള്‍ ഉണ്ടാകില്ല. മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.Body:വീട്ടിലെ സാഹചര്യം കൊണ്ടും, സാമൂഹികമായ പിന്നോക്കാവസ്ഥ മൂലവും പ്രഭാത ഭക്ഷണം കഴിക്കാനാകാത്ത കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് മധുരം പ്രഭാതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ സമീപത്തുള്ള ഭക്ഷണ ശാലകള്‍ വ്യാപാരി വ്യവസായ സംഘടനകള്‍, അധ്യാപക രക്ഷാകര്‍ത്ത സംഘടനകള്‍ ഉള്‍പ്പടെയുള്ള ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 1600 ഓളം വിദ്യര്‍ത്ഥികള്‍ക്കാണ് പ്രഭാത ഭക്ഷണം ലഭിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രധാനാധ്യാപകനല്ലാതെ മറ്റാരെയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കും.
പദ്ധതിയുടെ ഉദ്ഘാടനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു.

ബൈറ്റ്
ഡോ. ഡി സജിത് ബാബു
(ജില്ലാ കളക്ടര്‍ )

പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹോട്ടലുകളടക്കമുള്ള ഭക്ഷണശാലയിലേക്കുള്ള ടോക്കണുകള്‍ നല്‍കിയാണ് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നത്. വിശപ്പ് സഹിക്കാന്‍ സാധിക്കാതെ ആവശ്യമായ പരിപാലനം ലഭിക്കുന്നില്ലെന്ന ചിന്ത കുട്ടികളെ പിന്നീട് സാമൂഹിക വിരുദ്ധരായി മാറുന്ന സാഹചര്യം കൂടി ഒഴിവാക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കാസര്‍ഗോഡ് ജില്ലയില്‍
ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത് Conclusion:ഇ ടി വി ഭാരത്
കാസറഗോഡ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.