ETV Bharat / state

കാസർകോഡ് ഇരട്ടകൊലപാതകം: സർവ്വകക്ഷി സമാധാന യോഗം ഇന്ന്

author img

By

Published : Feb 26, 2019, 8:20 AM IST

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിലാണ് യോഗം. സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ 48 മണിക്കൂർ ഉപവാസത്തിന് ഇന്ന് തുടക്കം.

ഇരട്ടകൊലപാതകം സർവ്വ കക്ഷി സമാധാന യോഗം ഇന്ന്

കാസർകോഡ് പെരിയ ഇരട്ടകൊലപാതകം സർവ്വ കക്ഷി സമാധാന യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിലാണ് സമാധാന യോഗം. ഇരട്ടകൊലപാതകത്തെതുടർന്നുണ്ടായ അക്രമങ്ങള്‍ക്കും ക്രമസമാധാനപ്രശ്നങ്ങള്‍ക്കും തടയിടാനാണ് സമവായ ചര്‍ച്ച.

മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അതേ സമയം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസത്തിന് ഇന്ന് തുടക്കമാകും. പത്ത് മണി മുതൽ സിവിൽ സ്റ്റേഷന് മുന്നിലാണ് ഉപവാസം. മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ അടക്കമുള്ളവർ ഉപവാസത്തിൽ പങ്കെടുക്കും. ശരത് ലാലിനെയും കൃപേഷിനേയും സംസ്കരിച്ചിടത്ത് പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് ഉപവാസ സമരം തുടങ്ങുക.

ഇതിനു മുമ്പ് ഷുഹൈബ് വധത്തെത്തുടർന്ന് കണ്ണൂരിലാണ് സമാധാന യോഗം നടന്നത്. അന്ന് സിപിഎമ്മും കോൺഗ്രസും തമ്മിൽ വലിയ തർക്കവും വാക്കേറ്റവുമുണ്ടായി. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ സർക്കാരിന്‍റെ ഭാഗത്ത്നിന്നുണ്ടാകും.

കാസർകോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പെരിയയിലും കല്യോട്ടും സിപിഎം അനുഭാവികളുടെ വീടിന് നേരെ ആക്രമണമുണ്ടായി. മുഖ്യപ്രതി പീതാംബരനുൾപ്പടെ പലരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും തീ വച്ച് നശിപ്പിക്കപ്പെട്ടു. പലയിടത്തും ഇപ്പോഴും സിപിഎം - കോൺഗ്രസ് സംഘർഷസാധ്യത നിലനിൽക്കുന്നുണ്ട്. കൊല്ലപ്പെട്ട പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ താത്പര്യമറിയിച്ചിരുന്നെങ്കിലും ക്രമസമാധാനപ്രശ്നങ്ങൾ കണക്കിലെടുത്ത് സന്ദർശനം റദ്ദാക്കിയിരുന്നു.

കൂടുതൽ തെളിവ് ശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി പ്രതികളെകസ്റ്റഡിയിൽ വിട്ട് നൽകാൻ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതികളെ സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമടക്കമുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Intro:Body:

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഇന്ന്  സര്‍വ്വകക്ഷി സമാധാന യോഗം. ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോഡ് കളക്ടറേറ്റില്‍. 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.