ETV Bharat / state

ചികിത്സക്കായി നെട്ടോട്ടം; ജില്ലയിലുള്ളത് വെറും അസ്ഥികൂടം; ഇത് കാസര്‍കോടുകാരുടെ ദുരിതം

author img

By

Published : Dec 6, 2022, 7:29 PM IST

govt medical college  kasargode Govt medical college Construction  ജില്ലയിലുള്ളത് വെറും അസ്ഥികൂടം  ചികിത്സയ്‌ക്ക് നെട്ടോട്ടമോടി കാസര്‍ക്കോട്ടുകാര്‍  കാസര്‍കോട്ടെ മെഡിക്കല്‍ കോളജ്  മെഡിക്കല്‍ കോളജ് നിര്‍മാണം പാതി വഴിയില്‍  കാസർകോട് വാര്‍ത്തകള്‍  കാസർകോട് ജില്ല വാര്‍ത്തകള്‍  കാസർകോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news updates  Govt medical college Construction  Govt medical college kasargode  ചികിത്സക്കായി നെട്ടോട്ടം  ജില്ലയിലുള്ളത് വെറും അസ്ഥികൂടം  കാസര്‍ക്കോട്ടുകാരുടെ ദുരിതം
കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം നിലച്ചു

പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം പാതി വഴിയില്‍. വിദഗ്‌ധ ചികിത്സക്കായി നട്ടം തിരിഞ്ഞ് ജനങ്ങള്‍. ജില്ലയിലെ മറ്റ് ആശുപത്രികളുടെ സ്ഥിതിയും പരിതാപകരം. നിര്‍മാണം പാതിവഴിയില്‍

കാസർകോട്: ചികിത്സ സൗകര്യങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണ് കാസര്‍കോടുകാര്‍. ഇനിയും എത്ര നാള്‍ കാത്തിരിക്കേണ്ടി വരും ജില്ലയിലെ മെഡിക്കല്‍ കോളജിന് വേണ്ടിയെന്നത് ജനങ്ങള്‍ക്ക് മുന്നിലെ വെറും ചോദ്യ ചിഹ്നമായി തന്നെ നിലനില്‍ക്കുകയാണ്. പത്ത് വര്‍ഷം പണിതിട്ടും കാസര്‍കോട് ഉക്കിനടുക്കയിലുള്ള മെഡിക്കല്‍ കോളജ് ഇപ്പോഴും വെറും അസ്ഥികൂടം മാത്രമാണ്.

കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം നിലച്ചു

2013 നവംബര്‍ 30നാണ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിന് ശിലയിട്ടത്. അതേ വര്‍ഷം തന്നെ തറക്കല്ലിട്ട ഇടുക്കിയിലെ മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയായി ചികിത്സയും എംബിബിഎസ്‌ കോഴ്‌സും ആരംഭിച്ചു. എന്നാല്‍ കാസര്‍കോട് മെഡിക്കല്‍ കോളജാവട്ടെ നിര്‍മാണം പാതിവഴിയില്‍ നിശ്ചലമായിരിക്കുകയാണ്.

കാസർകോട് മെഡിക്കൽ കോളജിനായി 25.06 ഹെക്‌ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്. 385 കോടിയാണ് ആകെ എസ്‌റ്റിമേറ്റ് തുക. നിലവില്‍ അക്കാദമിക് ബ്ലോക്ക് മാത്രമാണ് പണി പൂര്‍ത്തിയായത്. ആകെയുള്ള 273 തസ്‌തികകളിലേക്ക് നിയമിച്ചത് 87 പേരെ മാത്രമാണ്. ഇതിൽ പലരെയും സ്ഥലം മാറ്റുകയും ചെയ്‌തു.

മെഡിക്കല്‍ കോളജില്‍ നിലവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. ഏതാനും സ്‌പെഷലൈസ്‌ഡ് ഒപികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുന്നുണ്ട്. മിക്ക ദിവസങ്ങളിലും അത് ഉച്ച വരെ മാത്രമായിരിക്കും.

ആശുപത്രി കെട്ടിടം, ലാബ്, ഫാര്‍മസി, ജീവനക്കാരുടെ നിയമനം എന്നിവ ഇഴഞ്ഞ് നീങ്ങുകയാണ്. വിദഗ്‌ധ ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യത്തില്‍ മംഗളൂരു, കണ്ണൂർ, കോഴിക്കോട്, വെല്ലൂർ എന്നിവിടങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. രണ്ട് വർഷമെങ്കിലും കിടത്തി ചികിത്സ നടത്തിയാലെ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് കോഴ്‌സ് തുടങ്ങാനാവൂവെന്നാണ് ദേശീയ മെ‍ഡിക്കൽ കൗൺസിലിന്‍റെ തീരുമാനം. അതുകൊണ്ട് മെഡിക്കൽ കോളജിൽ എംബിബിഎസ് കോഴ്‌സ് ഉടനെയൊന്നും ആരംഭിക്കാനിടയില്ല.

നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച 48 കോടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ തുടര്‍ നിര്‍മാണത്തിനായി സര്‍ക്കാര്‍ പണം നല്‍കാതിരുന്നതോടെ കരാറുകാരന്‍ നിര്‍മാണം നിര്‍ത്തി വയ്‌ക്കുകയായിരുന്നു. 11 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ ബാക്കി തുകയ്‌ക്ക് വേണ്ടി കോടതിയെ സമീപിച്ചിരുന്നു.

ജനങ്ങള്‍ ആശ്രയിക്കുന്ന ജില്ലയിലെ മറ്റൊരു ആശുപത്രിയാണ് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി. അതിന്‍റെ അവസ്ഥയും ഏതാണ്ട് ഇത് പോലെ തന്നെ. 2021ലാണ് ആശുപത്രി ഉദ്‌ഘാടനം ചെയ്‌ത് ചികിത്സ ആരംഭിച്ചത്. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായ ടാറ്റാ കൊവിഡ് ആശുപത്രിയും പൂട്ടാൻ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.

നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്തതിനാല്‍ ഇവിടെയുള്ള ഭൂരിഭാഗം ജീവനക്കാരെയും ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. സ്‌പെഷ്യാലിറ്റി ഡോക്‌ടർമാർ ഉൾപ്പെടെ 191 ജീവനക്കാരെയാണ് കൊവിഡ് ആശുപത്രിയിൽ നിയമിച്ചിരുന്നത്. ഇതിൽ 170 പേരെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അവശേഷിക്കുന്ന ജീവനക്കാരെ ഉടൻ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി നിയമിക്കുമെന്നാണ് വിവരം.

ടാറ്റാ ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങൾ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ട് പോയിട്ടുണ്ട്. അതിനിടെ മെഡിക്കൽ കോളജ് നിര്‍മാണത്തിന്‍റെ മെല്ലെപ്പോക്കിനെതിരെ എംബികെ(മൂവ്മെന്‍റ്‌ ഫോർ ബെറ്റർ കേരള) കാസർകോടിന്‍റെ ആഭിമുഖ്യത്തിൽ പാലക്കുന്ന് ടൗണിൽ ഒരു ദിവസം മുഴുവൻ നീളുന്ന പ്രതിഷേധം സംഘടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.