ETV Bharat / state

Bow Down Controversy | കാസർകോട് ഗവ.കോളജിലെ കാലുപിടി വിവാദം : മുൻ‌കൂർ ജാമ്യാപേക്ഷ നൽകി വിദ്യാർഥി

author img

By

Published : Nov 20, 2021, 4:02 PM IST

കാലുപിടിക്കൽ വിവാദത്തിൽ(Bow Down Controversy) കോളജ് അധികൃതരുടെ പരാതിയിൽ മാനഭംഗ ശ്രമമടക്കം ജാമ്യമില്ലാവകുപ്പുകൾ (Non Bailable) പ്രകാരമാണ് പൊലീസ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്

KASARGOD GOVERNMENT COLLEGE  anticipatory bail plea  Kasargod Sessions Court  MSF  കാസർകോട് ഗവൺമെന്‍റ് കോളജ്  കാസർകോട് സെഷൻസ് കോടതി  എംഎസ്എഫ്  മുഹമ്മദ്‌ സാബിർ സനദ്
കാസർകോട് ഗവൺമെന്‍റ് കോളജിലെ കാലുപിടി വിവാദം: വിദ്യാർഥി മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

കാസർകോട് : കാസർകോട് ഗവൺമെന്‍റ് കോളജിലെ (Kasaragod government college) കാലുപിടി വിവാദത്തിൽ(Bow Down Controversy) കോളജ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത രണ്ടാംവർഷ ബിരുദ വിദ്യാർഥി മുഹമ്മദ്‌ സാബിർ സനദ് ജില്ല സെഷൻസ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ (anticipatory bail plea) നൽകി. മാനഭംഗ ശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വിദ്യാർഥിക്കെതിരെ കേസെടുത്തിരുന്നത് (Case against Student).

വിദ്യാര്‍ഥിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കോളജ് അധികൃതര്‍ പറഞ്ഞു. കാലുപിടിപ്പിച്ചതായി ആരോപണം ഉന്നയിച്ച എം.എസ്.എഫ്(MSF) നേതാക്കള്‍ക്കെതിരെയും സര്‍ക്കാര്‍ അനുമതിയോടെ നിയമനടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി അപവാദ പ്രചരണം നടത്തല്‍, വ്യക്തിപരമായി അധിക്ഷേപിക്കല്‍ എന്നിവ ഉന്നയിച്ചാണ് കോളജ് അധികൃതർ പരാതി നല്‍കിയിരിക്കുന്നത്.

ഒക്ടോബർ 18 നായിരുന്നു പരാതിക്കാസ്‌പദമായ സംഭവം. കോളജ് പ്രിൻസിപ്പാൾ വിദ്യാർഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്നായിരുന്നു എം.എസ്.എഫിന്‍റെ പരാതി. ഇത് സംബന്ധിച്ച ഫോട്ടോയും എംഎസ്എഫ് പുറത്തുവിട്ടിരുന്നു. കോളജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാല് പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെട്ടെന്നായിരുന്നു എം.എസ്.എഫിന്‍റെ ആരോപണം. സംഭവത്തിൽ വിദ്യാർഥി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

ALSO READ : പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചെന്ന ആരോപണമുന്നയിച്ച വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് പൊലീസ്

എന്നാൽ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു കോളജ് അധികൃതരുടെ മറുപടി. വിദ്യാർഥി സ്വമേധയാ കാലിൽ പിടിക്കുകയായിരുന്നുവെന്നും കോളജ് അധികൃതർ പറഞ്ഞു. സംഭവം വിവാദമായതോടെ പൊലീസിന്‍റെയും എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അതേസമയം രണ്ടുകൂട്ടരും പരാതി നല്‍കിയിട്ടുള്ളതിനാല്‍ കൃത്യമായ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റ്‌ അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.