ETV Bharat / state

Kasaragod school holiday | കാസര്‍കോട് അതിരൂക്ഷമായ കാട്ടാന ശല്യം ; ആനയെ തുരത്താന്‍ സ്‌കൂളിന് അവധി

author img

By

Published : Aug 4, 2023, 1:25 PM IST

തുരത്തുന്നതിനിടയിൽ ആന സ്‌കൂൾ പരിസരത്ത് എത്താൻ സാധ്യതയുണ്ടെന്ന് കണ്ടാണ് സ്‌കൂളിന് അവധി നൽകിയത്

kasargode  school holiday  chase wild elephant  wild elephant  wild elephant attack  arikomban  payappa  കാസര്‍കോട്  അതിരൂക്ഷമായ കാട്ടാന ശല്യം  കാട്ടാന  ആനയെ തുരത്താന്‍ സ്‌കൂളുകള്‍ക്ക് അവധി  ആന  കാസർകോട്
kasargode school holiday | കാസര്‍കോട് അതിരൂക്ഷമായ കാട്ടാന ശല്യം; ആനയെ തുരത്താന്‍ സ്‌കൂളുകള്‍ക്ക് അവധി

കാസർകോട് : ആനയെ തുരത്താൻ സ്‌കൂളിന് അവധി നൽകി അധികൃതർ. കാനത്തൂരിലാണ് കാട്ടാനയെ തുരത്തുന്നതിന്‍റെ ഭാഗമായി ഗവ. യുപി സ്‌കൂളിന് അവധി നൽകിയത്. ഈ പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി കാട്ടാന ശല്യം അതി രൂക്ഷമായിരുന്നു.

ആനയെ തുരത്തുന്നതിനിടയിൽ സ്‌കൂൾ പരിസരത്ത് എത്താൻ സാധ്യതയുണ്ടെന്ന് കണ്ടാണ് സ്‌കൂളിന് അവധി നൽകിയത്. സ്‌കൂളിൽ നിന്ന് 200 മീറ്റർ മാറിയുള്ള കാട്ടിലാണ് ആനകളുള്ളത്. വനംവകുപ്പിന്‍റെ ദ്രുതകർമ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്.

ലക്ഷ്യം ആനയെ സോളാര്‍ തൂക്ക് വേലി കടത്തല്‍ : സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ഡിഎഫ്ഒ കെ അഷ്റഫ് പ്രദേശം സന്ദർശിക്കുകയും പഞ്ചായത്ത് പ്രസിഡന്‍റ് പി വി മിന, ആനക്കാര്യം കർഷകക്കൂട്ടായ്‌മ ചെയർമാൻ എം രാഘവൻ നായർ തുടങ്ങിയവരുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്‌തിരുന്നു. മൂന്ന് ദിവസം കൊണ്ട് രണ്ട് ആനകളെയും അതിർത്തിയിലെ സോളാർ തൂക്കുവേലി കടത്തുകയാണ് ലക്ഷ്യം.

മുളിയാർ, ദേലമ്പാടി, കാറഡുക്ക, ബേഡഡുക്ക പഞ്ചായത്തുകളിൽ കാട്ടാനകളുടെയും കാട്ടു മൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. പലപ്പോഴും ജനവസ കേന്ദ്രങ്ങളിൽ മൃഗങ്ങൾ എത്താറുണ്ട്. അതിർത്തികളിലും വന മേഖലകളിലും സ്ഥിതി ചെയ്യുന്ന സ്‌കൂളിലേക്കെത്താന്‍ വനത്തിന് നടുവിലൂടെയുള്ള റോഡാണ് കുട്ടികള്‍ ആശ്രയിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ആന വേലിയും പ്രഹസനമായി. കഴിഞ്ഞ ദിവസം ശങ്കരംപാടിയിലും കാട്ടാന ശല്യം രൂക്ഷമായി. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി വ്യാപകമായി നശിപ്പിച്ചു.

കുറ്റിക്കോൽ പഞ്ചായത്തിലെ നെച്ചിപ്പടുപ്പ്, ശങ്കരംപാടി, അണ്ണപ്പാടി, ബേത്തലം അടക്കമുള്ള മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായിട്ട് നാളേറെയായി. ഭയം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനകളുടെ ആക്രമണത്തിൽ ഒട്ടേറെ പേരുടെ കൃഷിയിടങ്ങൾ നശിച്ചു.

വൈദ്യുതാഘാതമേറ്റ് കാട്ടാനകള്‍ ചരിഞ്ഞു : അതേസമയം, അസമില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു. പനിചന്ദയ്‌ക്ക് സമീപമുള്ള അടയ്‌ക്ക തോട്ടത്തിലാണ് സംഭവം. ഇന്നലെ രാത്രി തീറ്റ തേടി ഇറങ്ങിയ കാട്ടാനകള്‍ സ്ഥലത്തുണ്ടായിരുന്ന കവുങ്ങില്‍ ഒരെണ്ണം ചവിട്ടി മറിച്ചു.

ഇതോടെ കവുങ്ങ് വൈദ്യുത ലൈനിലേക്ക് മറിഞ്ഞ് വീണു. മറിഞ്ഞ് വീണ കവുങ്ങില്‍ നിന്നും തീറ്റ തേടാനായി സ്‌പര്‍ശിച്ചതോടെ മൂന്ന് ആനകള്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് റാന്നി ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ സ്ഥലത്തെത്തി ഇന്‍ക്വസ്‌റ്റ് നടത്തി. വകുപ്പുതല നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ആനകളെ അതേ സ്ഥലത്ത് തന്നെ സംസ്‌കരിക്കും.

പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു. മലമ്പുഴ ഡാമിന് സമീപം കഴിഞ്ഞ ഏപ്രിലിലാണ് കാട്ടാനയുടെ അഴുകിയ ജഡം കണ്ടെത്തിയത്. മലമ്പുഴ കവയ്‌ക്ക് സമീപത്തായിരുന്നു സംഭവം. മേഖലയില്‍ കാലികളെ മേയ്‌ക്കാനായി എത്തിയവരാണ് ജഡം കണ്ടെത്തിയത്.

നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ജഡം കണ്ടെത്തുന്നതിന് ഏതാനും ദിവസം മുമ്പ് അവശ നിലയില്‍ മേഖലയില്‍ കാട്ടാനയെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചു.

Also Read:കൃഷിയില്‍ കണ്ണീരുവീഴ്‌ത്തി കാലവര്‍ഷം ; നഷ്‌ടപരിഹാരം കിട്ടാതെയും വലച്ചില്‍, അടിയന്തര ഇടപെടൽ വേണമെന്നാവശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.