ETV Bharat / state

കാസര്‍കോട് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ് : മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

author img

By

Published : Mar 9, 2022, 7:26 PM IST

കർണാടക ബണ്ട്വാള്‍ സ്വദേശി അബ്‌ദുള്‍ മജീദ് ലത്തീഫിനെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്

കാസര്‍കോട് പോക്സോ കേസ്  ഏഴുവയസുകാരിയെ പീഡിപ്പിച്ചു  മദ്രസ അധ്യാപകന്‍ പീഡനം തടവ്  kasaragod minor girl rape case  kasaragod pocso case latest  madrasa teacher kasaragod pocso case
കാസര്‍കോട് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്: മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

കാസർകോട് : ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി അധിക തടവ് അനുഭവിക്കണം. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്‌ദുള്‍ മജീദ് ലത്തീഫിനെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്.

കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ ജോലി ചെയ്യുന്ന കാലത്താണ് അബ്‌ദുള്‍ മജീദ് ഏഴുവയസുകാരിയെ പീഡിപ്പിച്ചത്. 2016 ജനുവരി 26നും അതിന് മുന്‍പുള്ള പല ദിവസങ്ങളിലും പീഡനം നടന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

Also read: രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് മജീദിനെ അറസ്റ്റ് ചെയ്‌തു. പോക്സോ നിയമത്തിലെ മൂന്ന്‌ വകുപ്പുകളിലായി 15 വര്‍ഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. കേസില്‍ പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 14 തെളിവുകളും ഹാജരാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.