ETV Bharat / state

നിര്‍മാണത്തിനിടെ അടിപ്പാത തകര്‍ന്നു; തൊഴിലാളിക്ക് പരിക്ക്, പ്രതിഷേധവുമായി നാട്ടുകാർ

author img

By

Published : Oct 29, 2022, 10:40 AM IST

Updated : Oct 29, 2022, 3:02 PM IST

കാസർകോട് പെരിയയിൽ ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി നിർമിക്കുന്ന അടിപ്പാതയാണ് കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണത്.

മേല്‍പ്പാലം തകര്‍ന്നു വീണു  തൊഴിലാളിക്ക് പരിക്ക്  കാസർകോട്  പെരിയ ടൗണിൽ  പെരിയ  kasaragod  flyover collapsed  kasaragod flyover collapsed  ksargod latest news  kasargod latest news
നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു; തൊഴിലാളിക്ക് പരിക്ക്

കാസർകോട്: പെരിയയിൽ ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി നിർമിക്കുന്ന അടിപ്പാതയുടെ മുകൾ ഭാഗം തകർന്ന് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുന്ന രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് അടക്കമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.

നിര്‍മാണത്തിനിടെ അടിപ്പാത തകര്‍ന്നു; തൊഴിലാളിക്ക് പരിക്ക്, പ്രതിഷേധവുമായി നാട്ടുകാർ

ഇന്ന് പുലർച്ചെ മൂന്നു മണിക്ക് നിര്‍മാണം നടക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. മുകൾഭാഗം കോൺക്രീറ്റ് ചെയ്‌ത് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറിയ തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടാണ് അടിപ്പാത തകർന്നത് എന്നാണ് പ്രാഥമിക നിഗമനം. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമിക്കുന്നത്.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അതിഥി തൊഴിലാളി സോനുവിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിർമാണം ആയതിനാൽ സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണത്തിൽ അപാകതയുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കുറ്റപ്പെടുത്തി. കമ്പനിയുടെ മുഴുവൻ നിർമാണത്തിലേയും ഗുണമേന്മ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Last Updated : Oct 29, 2022, 3:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.