ETV Bharat / state

Kasaragod Farmers Remembering MS Swaminathan : കാസർകോടും ഹരിതവിപ്ലവത്തിന് കൈയൊപ്പ് ചാർത്തിയ എംഎസ് സ്വാമിനാഥൻ ; ഓര്‍ത്തെടുത്ത് കർഷകര്‍

author img

By ETV Bharat Kerala Team

Published : Sep 28, 2023, 4:56 PM IST

Farmers Of Kasaragod Remembering MS Swaminathan : 1999, 2000, 2002 കാലയളവിൽ മൂന്നുതവണയാണ് കാസർകോട് സിപിസിആർഐയിൽ എംഎസ് സ്വാമിനാഥന്‍ സന്ദർശനം നടത്തിയത്

MS Swaminathan Death  Kasaragod Farmers Remembering MS Swaminathan  MS Swaminathan and Indian Farming Sector  Who is MS Swaminathan  MS Swaminathan Contributions  ആരാണ് എംഎസ് സ്വാമിനാഥൻ  എംഎസ് സ്വാമിനാഥൻ മരണപ്പെട്ടു  എംഎസ് സ്വാമിനാഥനെ ഓര്‍ത്തെടുത്ത് കർഷകര്‍  എംഎസ് സ്വാമിനാഥനും കാര്‍ഷിക മേഖലയും  എംഎസ് സ്വാമിനാഥന്‍ സിപിസിആർഐയിൽ
Kasaragod Farmers Remembering MS Swaminathan

കാസർകോട് : ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവും (Father Of Indian Green Revolution) പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥനെ (MS Swaminathan) ഓർത്തെടുത്ത് കാസർകോട്ടെ കർഷകരും (Kasaragod Farmers). നിരവധി തവണ കാസർകോടെത്തിയ സ്വാമിനാഥൻ നിർദേശങ്ങളും ഉപദേശങ്ങളും നൽകി കാർഷിക വിളകൾ (Cultivating Crops) അഭിവൃദ്ധിപ്പെടുത്താൻ പ്രോത്സാഹനം നൽകിയത് കർഷകർ ഇന്നും ഓർക്കുന്നു. പരമ്പരാഗത കാർഷിക വിളകളായ നാളികേരം, അടക്ക, നെൽ എന്നിവ സംരക്ഷിക്കുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് ഉപദേശം നൽകിയാണ് അദ്ദേഹം അന്ന് മടങ്ങിയത് (Kasaragod Farmers Remembering MS Swaminathan).

MS Swaminathan Death  Kasaragod Farmers Remembering MS Swaminathan  MS Swaminathan and Indian Farming Sector  Who is MS Swaminathan  MS Swaminathan Contributions  ആരാണ് എംഎസ് സ്വാമിനാഥൻ  എംഎസ് സ്വാമിനാഥൻ മരണപ്പെട്ടു  എംഎസ് സ്വാമിനാഥനെ ഓര്‍ത്തെടുത്ത് കർഷകര്‍  എംഎസ് സ്വാമിനാഥനും കാര്‍ഷിക മേഖലയും  എംഎസ് സ്വാമിനാഥന്‍ സിപിസിആർഐയിൽ
എംഎസ്‌ സ്വാമിനാഥന്‍റെ കാസര്‍കോട് സന്ദര്‍ശനത്തില്‍ നിന്ന്

സന്ദര്‍ശനങ്ങള്‍ ഇങ്ങനെ : 1999, 2000, 2002 കാലയളവിൽ മൂന്നുതവണ കാസർകോട് സിപിസിആർഐയിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. സിപിസിആർഐയിലെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെൻ്റർ കർഷകർക്കായി തുറന്നുകൊടുത്തത് ഡോ. എംഎസ് സ്വാമിനാഥനായിരുന്നു. ജില്ലയിലെ നെൽകൃഷി കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കർഷകർക്ക് നിർദേശങ്ങള്‍ നൽകാനും മറന്നില്ല. ചെങ്കള പഞ്ചായത്തിലെ എടനീർ, നെക്രാജെ,പാടി വില്ലേജുകളിലെ നെൽപ്പാടങ്ങളിലും അദ്ദേഹം എത്തി.

MS Swaminathan Death  Kasaragod Farmers Remembering MS Swaminathan  MS Swaminathan and Indian Farming Sector  Who is MS Swaminathan  MS Swaminathan Contributions  ആരാണ് എംഎസ് സ്വാമിനാഥൻ  എംഎസ് സ്വാമിനാഥൻ മരണപ്പെട്ടു  എംഎസ് സ്വാമിനാഥനെ ഓര്‍ത്തെടുത്ത് കർഷകര്‍  എംഎസ് സ്വാമിനാഥനും കാര്‍ഷിക മേഖലയും  എംഎസ് സ്വാമിനാഥന്‍ സിപിസിആർഐയിൽ
എംഎസ്‌ സ്വാമിനാഥന്‍റെ കാസര്‍കോട് സന്ദര്‍ശനത്തില്‍ നിന്ന്

കാസർകോട് സിപിസിആർഐയിൽ കാർഷിക മേഖലയ്ക്കും‌ കർഷകർക്കും ഏറെ പ്രയോജനപ്രദമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടത്താൻ നിർദേശം നൽകിയാണ് 2002 ലെ സന്ദർശനം പൂർത്തിയാക്കിയത്. സിപിസിആർഐയിലെ ഐവിഎൽപി എന്ന സാങ്കേതിക വിജ്ഞാന കേന്ദ്രവും ഡോ. സ്വാമിനാഥനായിരുന്നു ഉദ്ഘാടനം ചെ്യ്‌തത്. അന്ന് സിപിസിആർഐ ഡയറക്‌ടർമാരായിരുന്ന ഡോ. എം കെ നായർ, ഡോ. പി വി കെ നമ്പൂതിരി, ഡോ. രാജഗോപാൽ എന്നിവർ മുൻകൈയെടുത്താണ് എം എസ് സ്വാമിനാഥനെ കാസർകോട്ടെത്തിച്ചത്.

MS Swaminathan Death  Kasaragod Farmers Remembering MS Swaminathan  MS Swaminathan and Indian Farming Sector  Who is MS Swaminathan  MS Swaminathan Contributions  ആരാണ് എംഎസ് സ്വാമിനാഥൻ  എംഎസ് സ്വാമിനാഥൻ മരണപ്പെട്ടു  എംഎസ് സ്വാമിനാഥനെ ഓര്‍ത്തെടുത്ത് കർഷകര്‍  എംഎസ് സ്വാമിനാഥനും കാര്‍ഷിക മേഖലയും  എംഎസ് സ്വാമിനാഥന്‍ സിപിസിആർഐയിൽ
എംഎസ്‌ സ്വാമിനാഥന്‍റെ കാസര്‍കോട് സന്ദര്‍ശനത്തില്‍ നിന്ന്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.