ETV Bharat / state

ദളിത് വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവം, പ്രധാനാധ്യാപിക മുൻകൂർ ജാമ്യാപേക്ഷ നൽകി

author img

By ETV Bharat Kerala Team

Published : Nov 2, 2023, 1:54 PM IST

Updated : Nov 2, 2023, 2:25 PM IST

Headmistress applied for anticipatory bail: വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപിക കാസർകോട് ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

Dalit students hair cut incident  teacher cut hair of Dalit student  Dalit student Hair Cut Incident  case Against teacher at Kasaragod  student hair cut case kasaragod  ദളിത് വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവം  അധ്യാപിക വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം  വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം  കാസർകോട് പ്രധാനാധ്യാപികക്കെതിരായ കേസ്  വിദ്യാർഥിയുടെ മുടി മുറിച്ച കേസ്
Headmistress applied for anticipatory bail

കാസർകോട് : സ്‌കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ (Dalit student's hair cut Case) പ്രധാനാധ്യാപിക ഷേർളി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി (Headmistress applied for anticipatory bail). കാസർകോട് ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഈ മാസം ഏഴിന് ജാമ്യ ഹർജി കോടതി പരിഗണിക്കും.

അതേസമയം അധ്യാപികയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രധാനധ്യാപിക ഒളിവിൽ തുടരുകയാണ്. കോട്ടമല എംജിഎം എയുപി സ്‌കൂളിൽ കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. ദളിത്‌ വിദ്യാർഥിയുടെ തലമുടി സ്‌കൂൾ അസംബ്ലിയിൽ വച്ച് പ്രധാനധ്യാപിക പരസ്യമായി മുറിച്ചതായാണ് പരാതി (Headmistress Cut Dalit Student Hair).

രക്ഷിതാവിന്‍റെ പരാതിയിലാണ് അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയുടെ മുടിയാണ് അധ്യാപിക വെട്ടിമാറ്റിയത്. കുട്ടി സ്‌കൂളിൽ വരാതായതോടെ എസ് സി പ്രൊമോട്ടർ അന്വേഷിച്ച് വന്നപ്പോഴാണ് സംഭവം പുറത്ത് വന്നത്. ഇതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു (Case Against headmistress Kasaragod).

പൊലീസിൽ പിടികൊടുക്കാതെ അധ്യാപിക : പിന്നാലെ മുടി മുറിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരിന്നു. പൊലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചെങ്കിലും അധ്യാപികയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. നേരത്തെ ഇതേ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിയെ മർദിച്ച് അധ്യാപകൻ : കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി ലഭിച്ചത് (student was brutally beaten by the teacher). മലപ്പുറം ഒഴുകൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് അധ്യാപകന്‍റെ മർദനമേറ്റത്. ചൊവ്വാഴ്‌ച (ഒക്‌ടോബർ 31) ആയിരുന്നു സംഭവം.

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിൻ്റെ ചിത്രം പകർത്തിയ ശേഷമാണ് അധ്യാപകൻ തന്നെ മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിയുടെ മാതാപിതാക്കൾ സംഭവത്തിൽ ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്.

Also Read : വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി

Last Updated : Nov 2, 2023, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.