ETV Bharat / state

കാസർകോട് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : May 23, 2020, 7:02 PM IST

Updated : May 23, 2020, 10:37 PM IST

Covid  കാസർകോട് വാർത്ത  kasargod news  covid news  നാല് പേർക്ക് കൊവിഡ്  covid confirmed to four people in Kasargod
കാസർകോട് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

2785 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഒരാൾ രോഗമുക്തി നേടി. 61 കാരനായ മംഗൽപാടി സ്വദേശിയാണ് രോഗമുക്തി നേടിയത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ 43,32 വയസുകളുള്ള കോടോം ബേളൂർ സ്വദേശികളാണ്. ഇതിൽ 32കാരൻ വിദേശത്തു നിന്നും വന്നയാളാണ്. 43 വയസുള്ള കോടോം ബേളൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നും ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ജില്ലാ സർവലെൻസ് ഓഫീസർ അറിയിച്ചു. ദുബൈയിൽ നിന്ന് വന്ന മംഗൽപാടി സ്വദേശിയും, മഹാരാഷ്ട്രയിൽ നിന്ന് വന്ന് പൈവളികെ സ്വദേശിയുമാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റു രണ്ട് പേർ. 2785 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ആകെ അയച്ച 6094 സാമ്പിളുകളിൽ 263 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി 20 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

Last Updated :May 23, 2020, 10:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.