ETV Bharat / state

പ്രാണവായു തേടി കാസർകോട് ജില്ല, സിലിണ്ടർ ചലഞ്ചിന് മികച്ച പ്രതികരണം

author img

By

Published : May 21, 2021, 6:50 PM IST

കാസർകോട് ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെയാണ് ജില്ല പഞ്ചായത്ത് സിലിണ്ടർ ചലഞ്ചിന് തുടക്കം കുറിച്ചത്.

Best response to the cylinder challenge of Kasargod  cylinder challenge  കൊവിഡ് രണ്ടാം തരംഗം  കാസര്‍കോട് ഓക്‌സിജന്‍ ക്ഷാമം  ഓക്സിജിന്‍ സിലിണ്ടർ ചലഞ്ച്  കാസർകോട് ജില്ല പഞ്ചായത്ത്.  ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമം  Shortage of oxygen cylinders  Kasargod Oxygen shortage
പ്രാണവായു തേടി കാസർകോട് ജില്ല, സിലിണ്ടർ ചലഞ്ചിന് മികച്ച പ്രതികരണം

കാസര്‍കോട്: കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. നാടും നഗരവും പ്രാണവായു തേടിയുള്ള നെട്ടോട്ടത്തിലും. ആശുപത്രികളില്‍ പ്രാണവായു എത്തിക്കാനും ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കാനും സിലിണ്ടർ ചലഞ്ച് നടത്തുകയാണ് കാസർകോട് ജില്ല പഞ്ചായത്ത്.

ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ സിലിണ്ടര്‍ ചലഞ്ചിന് മികച്ച പ്രതികരണം.

ALSO READ: കാസര്‍കോട് ഓക്‌സിജന്‍ ക്ഷാമം : പ്രശ്നപരിഹാരത്തിന് തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്

370 സിലിണ്ടറുകള്‍ മാത്രമാണ് ഇതുവരെ ജില്ലയിലുണ്ടായിരുന്നത്. അതിന്‍റെ ഇരട്ടിയോളം സിലിണ്ടറുകൾ വരും ദിവസങ്ങളില്‍ ആവശ്യമാണ്. ചലഞ്ചിന്‍റെ ഭാഗമായി ഇതുവരെ 290 സിലിണ്ടറുകൾ ഇതുവരെ ലഭിച്ചു. അവയെല്ലാം നിറച്ച് ആവശ്യാനുസരണം ആശുപത്രികളിലേക്ക് വിതരണം ചെയ്ത് തുടങ്ങി.

ചലഞ്ചിന്‍റെ ഭാഗമായി വ്യാവസായിക, ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്നുള്ള സിലിണ്ടറുകള്‍ ആദ്യം തന്നെ ലഭിച്ചു. വ്യക്തികളും ആരോഗ്യ സ്ഥാപനങ്ങളും ചലഞ്ചില്‍ പങ്കാളികളായി. അതിനൊപ്പം അഹമ്മദാബാദില്‍ നിന്ന് സിലിണ്ടറുകള്‍ വാങ്ങാനും ജില്ല പഞ്ചായത്ത് തീരുമാനിച്ചു.

വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ സഹായം എത്തുന്നുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂർ ബാല്‍ക്കോ, കോഴിക്കോട് ഗോവിന്ദ്, പാലക്കാട് ഇനോക്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് കാസർകോട്ടേക്ക് സിലിണ്ടറുകള്‍ എത്തിക്കുന്നത്. പുറത്തു നിന്ന് വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് കമ്പനികള്‍ ദിവസേന വില വര്‍ധിപ്പിക്കുന്നത് പ്രയാസമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സർക്കാർ ഇടപെട്ട് വില നിയന്ത്രിക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി ബാലകൃഷ്ണന്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.