ETV Bharat / state

Argument Between Police And Youths : മഞ്ചേശ്വരത്ത് പൊലീസും യുവാക്കളുമായി വാക്ക് തർക്കവും ഉന്തും തള്ളും ; എസ് ഐക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Sep 3, 2023, 2:44 PM IST

Argument between police and youths: മഞ്ചേശ്വരം എസ്ഐ അനൂപിന്‍റെ കൈക്ക് പരിക്ക്

police attack youth  Argument Between Police And Youths  SI Were Injured  Argument Between Police And Youths SI Were Injured  Argument between police and youths In Manjeshwar  Manjeshwar S I  Police petroling  പൊലീസും യുവാക്കളുമായി വാക്ക് തർക്കം  എസ് ഐക്ക് പരുക്ക്  മഞ്ചേശ്വരത്ത് പട്രോളിംഗിനിടെ  രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ  പ്രകോപിതരായ യുവാക്കൾ പൊലീസിന് നേരെ തിരിഞ്ഞു  വാക്ക് തർക്കവും പിന്നീട് ഉന്തും തള്ളും ഉണ്ടായി  മഞ്ചേശ്വരം എസ്ഐ അനൂപ്  എന്നാൽ പരുക്ക് ഗുരുതരമല്ല  അഞ്ചു പേരാണ് സംഘത്തിൽ
പൊലീസും യുവാക്കളുമായി വാക്ക് തർക്കം

കാസർകോട് : മഞ്ചേശ്വരത്ത് പട്രോളിംഗിനിടെ പൊലീസും യുവാക്കളുമായി വാക്ക് തർക്കവും ഉന്തും തള്ളും. സംഭവത്തിൽ എസ്ഐക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് വാക്കേറ്റമുണ്ടായത് (Argument Between Police And Youths SI Were Injured).

രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടതില്‍ ആസ്വാഭാവികത തോന്നിയ പൊലീസ് കാര്യം അന്വേഷിക്കുകയായിരുന്നു. എന്നാൽ ഇതിൽ പ്രകോപിതരായ യുവാക്കൾ പൊലീസിന് നേരെ തിരിഞ്ഞു. പിന്നീട് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിലാണ് മഞ്ചേശ്വരം എസ്ഐ അനൂപിന്‍റെ കൈക്ക് പരിക്കേറ്റത്.

എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും വാക്ക് തർക്കമുണ്ടാക്കിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇവരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.

also read:Man killed 12 year old boy | നായയെ മർദിച്ചതിനെച്ചൊല്ലിയുള്ള തർക്കം ; 12 കാരനെ കൊലപ്പെടുത്തി അഴുക്കുചാലിലെറിഞ്ഞ അയൽവാസി പിടിയിൽ

മദ്യപാനത്തിനിടെ കൊലപാതകം : കോട്ടയത്ത് മദ്യപാനത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ നീണ്ടൂര്‍ സ്വദേശി അശ്വിൻ (23) കുത്തേറ്റ് മരിച്ചു. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്. കഴിഞ്ഞ ഓഗസ്‌റ്റ്‌ 29 ന് രാത്രി 10 മണിയോടെയാണ് സംഭവം.

12 വയസുകാരനെ കൊലപ്പെടുത്തി അയൽവാസി : ഉത്തർപ്രദേശിലെ ഖുഷിനഗർ ജില്ലയിലെ കസ്യ മേഖലയിൽ ഭക്ഷണം കൊടുത്ത് വളർത്തുന്ന തെരുവ് നായയെ മർദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസി 12 വയസുകാരനെ കൊലപ്പെടുത്തി (Man Killed 12 Year Old Boy).

ഓഗസ്‌റ്റ്‌ ഒന്നിനാണ് അയൽവാസിയായ ഷംസുദ്ദീൻ മെയ്ൻപൂർ ഗ്രാമത്തിലെ തോല ശിവ്പെട്ടിയിൽ താമസിക്കുന്ന രാമൻ ത്രിപാഠിയെ കൊന്നത്. സംഭവത്തിൽ ഷംസുദ്ദീനെ പൊലീസ് പിടികൂടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : കൊല്ലപ്പെട്ട രാമൻ ത്രിപാഠിയുടെ കുടുംബം പ്രദേശത്തെ ഒരു തെരുവ് നായയ്ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. കൊലപാതകം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ അയൽവാസിയും കേസിലെ പ്രതിയുമായ ഷംസുദ്ദീൻ രാമന്‍റെ വീടിന് മുന്നിലൂടെ കടന്നപ്പോൾ ഈ നായ കുരയ്ക്കാൻ തുടങ്ങി.

ഇതിൽ പ്രകോപിതനായ ഷംസുദ്ദീൻ നായയെ മർദ്ദിക്കുകയും തുടർന്ന് രാമന്‍റെ വീട്ടുകാരുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്‌തു. പിന്നീട് ഓഗസ്‌റ്റ്‌ ഒന്നിന് രാമൻ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി അവനെ അടുത്തുളള കലുങ്കിലേക്ക് കൂട്ടിക്കൊണ്ട് പോയി.

തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പ്രതി രാമനെ മർദിക്കുകയും ചെയ്‌തു. ശേഷം രാമനെ അഴുക്ക് ചാലിലേക്ക് തളളിയിടുകയുമായിരുന്നു. രാമനെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

also read: Stabbed Death in Neendoor : മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; നീണ്ടൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

എന്നാൽ കസ്യ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുക്കുകയും കുട്ടിക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തു. ശേഷം ഓഗസ്‌റ്റ്‌ രണ്ടിന് കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ അഴുക്ക് ചാലിൽ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയും പ്രതിയായ ഷംസുദ്ദീനെ പിടികൂടുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.