ETV Bharat / state

തലശ്ശേരിയിലേത് സിക വൈറസ് ; സ്ഥിരീകരണം വൈറോളജി ലാബ് പരിശോധനയിൽ

author img

By ETV Bharat Kerala Team

Published : Nov 4, 2023, 11:45 AM IST

Updated : Nov 4, 2023, 3:19 PM IST

Zika virus confirmed in Thalassery court: കണ്ണൂർ തലശ്ശേരിയിലെ കോടതി ജീവനക്കാർക്കും അഭിഭാഷകർക്കും ജഡ്‌ജിമാർക്കും സിക വൈറസ് സ്ഥിരീകരിച്ചു

Zika virus confirmed in Thalassery court  Zika virus  Thalassery court  Zika virus kannur  kannur court Zika virus  തലശ്ശേരി കോടതിയിലേത് സിക വൈറസ്  സിക വൈറസ്  സിക വൈറസ് സ്ഥിരീകരിച്ചു  വൈറോളജി ലാബ് പരിശോധന ഫലം  ജഡ്‌ജിമാർക്ക് സിക വൈറസ്
Zika virus confirmed in Thalassery court

തലശ്ശേരിയിലേത് സിക വൈറസ്

കണ്ണൂർ : ജില്ലയിൽ സിക വൈറസ് (Zika virus) സ്ഥിരീകരിച്ചു. കണ്ണൂർ തലശ്ശേരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ല കോടതി സമുച്ചയത്തിലെ (Thalassery court) മൂന്ന് കോടതികളിലെ ജീവനക്കാർക്കും കോടതിയിൽ ഹാജരായ അഭിഭാഷകർക്കും രണ്ട് ജഡ്‌ജിമാർക്കുമാണ് സിക്ക ബാധിച്ചത്.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്‌ക്ക് അയച്ചത്. ഇതിന്‍റെ ഫലം പുറത്തുവന്നതോടെയാണ് സിക വൈറസ് സ്ഥിരീകരണം. അഡിഷണൽ ജില്ല കോടതി (രണ്ട്) ജഡ്‌ജിക്കാണ് ശാരീരികപ്രശ്‌നങ്ങൾ ഉണ്ടായത്.

രോഗം ഭേദമായെങ്കിലും ഇപ്പോഴും അസ്വസ്ഥതകളുണ്ട്. ജില്ല ജഡ്‌ജി അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ സംഘം കോടതിയിലെത്തി പ്രത്യേക ക്യാമ്പ് നടത്തി ജീവനക്കാരെ പരിശോധിച്ചിരുന്നു. ചൊറിച്ചിൽ, കൈകാൽ സന്ധിവേദന, കണ്ണിന് ചുവപ്പ് നിറം, കൈയ്‌ക്ക് നീർക്കെട്ട്, തലവേദന എന്നിവയാണ് ജീവനക്കാർക്കുണ്ടായ ലക്ഷണങ്ങൾ. രണ്ടാഴ്‌ചയിലേറെയായി ഇവർക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.

അഡിഷണൽ ജില്ല കോടതി മൂന്ന്, അഡിഷണൽ ജില്ല കോടതി രണ്ട്, സബ്‌ കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാർക്കാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായത്. ചിലർക്ക് പ്ലേറ്റ്‌ലറ്റ് കുറയുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്ന് തന്നെ വൈറസാണോയെന്ന സംശയമാണ് മെഡിക്കൽ സംഘത്തിനുണ്ടായത്.

ഇതിന്‍റെ കൂടി പശ്ചാത്തലത്തിൽ ആണ് സാമ്പിളുകൾ ആലപ്പുഴയിലേക്ക് അയച്ചത്. 55 പേരെ പരിശോധിച്ചതിൽ 23 പേരുടെ രക്തവും സ്രവവും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലമാണ് പുറത്ത് വന്നത്. ഈഡിസ് കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. പ്രദേശത്ത് കൊതുകുനശീകരണം അടക്കമുള്ള നടപടിക്രമങ്ങൾ നടത്താൻ തീരുമാനമായിട്ടുണ്ട്.

Last Updated : Nov 4, 2023, 3:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.