ETV Bharat / state

അരവഞ്ചാൽ ഭഗവതികാവ് അയ്യപ്പ ഭജന മഠത്തിന്‍റെ ഭണ്ഡാരം കവർന്നു

author img

By

Published : Jul 10, 2020, 1:27 PM IST

ഭണ്ഡാരം വച്ച ഇരുമ്പുമറ തകർത്താണ് മോഷണം നടത്തിയത്. ഇതിന് സമീപം വാഹനം നിർത്തിയതിന്‍റെ അടയാളങ്ങളും വ്യക്തമാണ്

കണ്ണൂർ  അരവഞ്ചാൽ ഭഗവതികാവ് അയ്യപ്പ ഭജന മഠം  ഭഗവതികാവ് അയ്യപ്പ ഭജന മഠത്തിന്‍റെ ഭണ്ഡാരം കവർന്നു  ഭണ്ഡാരം കവർന്നു  കണ്ണൂർ  kannur  Theft in arvanjal Ayyappa Bhajan madam  Theft
അരവഞ്ചാൽ ഭഗവതികാവ് അയ്യപ്പ ഭജന മഠത്തിന്‍റെ ഭണ്ഡാരം കവർന്നു

കണ്ണൂർ: ചെറുപുഴ അരവഞ്ചാൽ ഭഗവതികാവ് അയ്യപ്പ ഭജന മഠത്തിന്‍റെ ഭണ്ഡാരം കവർന്നു. വ്യാഴാഴ്‌ച രാത്രിയാണ് കവര്‍ച്ച നടന്നത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇരുമ്പുമറ തകർത്ത് ഭണ്ഡാരം എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതിന് സമീപം വാഹനം നിർത്തിയതിന്‍റെ അടയാളങ്ങളും ഉണ്ട്. മഴ കനത്തതോടെ മലയോര മേഖലകളിലും സമീപപ്രദേശങ്ങളിലും മോഷണം പതിവായിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.