ETV Bharat / state

ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു

author img

By

Published : Oct 29, 2022, 9:59 AM IST

തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷ്‌ ആണ് വീണ്ടും അറസ്റ്റിലായത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നടക്കമുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകള്‍ ലംഘിച്ചാണ് ജിതേഷ് വീണ്ടും കണ്ണൂരില്‍ എത്തിയത്

POCSO case  POCSO case culprit gets bail and rapes same girl  POCSO  Kannur POCSO case  പോക്‌സോ കേസ് പ്രതി  പോക്‌സോ കേസ്  പോക്‌സോ  ജാമ്യം  കണ്ണൂർ  തിരുവനന്തപുരം കാട്ടാക്കട  തളിപ്പറമ്പ് പൊലീസ്  തളിപ്പറമ്പ് കോടതി
പോക്‌സോ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു

കണ്ണൂർ: പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കേസില്‍ പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്‌തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കണ്ണൂർ സ്വദേശിനിയായ 15 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് ജിതേഷിനെ കഴിഞ്ഞ ജനുവരി 28നു തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്‌തത്.

ജാമ്യത്തിലിറങ്ങിയ ശേഷം ഇതേ പെൺകുട്ടിയെ ഈ മാസം 26നു വൈകിട്ട് നാലു മണിയോടെ ധർമശാലയ്ക്കു സമീപത്തെ പമ്പ് ഹൗസിലേക്ക് പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പുതിയ കേസ്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്കു കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ജിതേഷ് വീണ്ടും ധർമശാലയിൽ എത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.