ETV Bharat / state

വിദ്യാർഥിനിയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ്‌ ടു വിദ്യാര്‍ഥി പിടിയില്‍

author img

By

Published : Dec 20, 2022, 3:33 PM IST

വീഡിയോ ഉപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത് പ്രതി ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌തു

Plus two student arrested  spreading nude video of girl student  വിദ്യാർഥിനിയുടെ നഗ്ന വിഡിയോ പകര്‍ത്തി  പ്ലസ്‌ ടു വിദ്യാര്‍ഥി പിടിയില്‍  പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്  വിദ്യാർഥിനിയുടെ നഗ്ന വിഡിയോ മൊബൈലിൽ  പെണ്‍കുട്ടിയുടെ നഗ്‌ന വിഡിയോ പകര്‍ത്തി  കണ്ണൂര്‍ വാര്‍ത്തകള്‍  Kannur news  crime news  ക്രൈം വാര്‍ത്തകള്‍
ക്രൈം വാര്‍ത്ത

കണ്ണൂർ : സ്‌കൂള്‍ വിദ്യാർഥിനിയുടെ നഗ്ന വീഡിയോ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർഥി പിടിയിൽ. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തതായും പൊലീസിന് നൽകിയ പരാതിയിൽ ഉണ്ട്.

പ്രതിക്കും ഇരയ്ക്കും പ്രായപൂർത്തിയായിട്ടില്ല. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പ്ലസ് ടു വിദ്യാർഥി കൈക്കലാക്കി. നേരത്തേ ഉണ്ടായ സൗഹൃദം മുതലെടുത്താണ് വിദ്യാർഥി ദൃശ്യങ്ങൾ പകർത്തിയതും ഇരയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നതും.

മറ്റ് ചില പരാതികളും പ്രതിക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. വിദ്യാർഥിക്ക് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും പ്രതി ശ്രമിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.