ETV Bharat / state

വിമുക്ത ഭടന്മാരോട് മുഖം തിരിച്ച് കേരളം; സെക്രട്ടേറിയേറ്റിന്‍റെ സുരക്ഷാ ചുമതലയില്‍ നിന്ന് നീക്കിയത് കനത്ത തിരിച്ചടി

author img

By ETV Bharat Kerala Team

Published : Dec 18, 2023, 8:05 PM IST

വിരമിച്ച സൈനികരോട് അവഗണന  ആരോപണം ഉന്നയിച്ച് മുന്‍ സൈനികരുടെ സംഘടന  മുന്‍ സൈനികരുടെ സംഘടന  ex service men welfare projects by Kerala govt  National ex service men coordination committee  എക്‌സ് സര്‍വീസ് മെന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി  വിരമിച്ച സൈനികരുടെ സംഘടന
ex service men welfare projects by Kerala govt

National ex service men coordination committee ex service men welfare projects : വിരമിച്ച സൈനികര്‍ക്കുള്ള ജോലി, മറ്റ് ക്ഷേമ പദ്ധതികള്‍ ഒന്നും ലഭിക്കുന്നില്ല. സെക്രട്ടേറിയേറ്റിലെ സുരക്ഷാ ചമുതയില്‍ നിന്നും വിമുക്ത ഭടന്മാരെ ഒഴിവാക്കുന്നത് കനത്ത തിരിച്ചടി.

മുന്‍ സൈനികരുടെ പ്രതിനിധി വിജയന്‍ പാറാലി പ്രതികരിക്കുന്നു

കണ്ണൂര്‍ : രാജ്യത്ത് മുന്‍സൈനികര്‍ക്ക് ക്ഷേമം നടപ്പാക്കാത്ത ഏക സംസ്ഥാനം കേരളമാണെന്ന് നാഷണല്‍ എക്‌സ് സര്‍വീസ് മെന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ദേശീയ വൈസ് ചെയര്‍മാന്‍ വിജയന്‍ പാറാലി (National ex service men coordination committee criticism on State Govt). കേരളത്തിലെ മാറി വന്ന സര്‍ക്കാറുകള്‍ വിമുക്ത ഭടന്‍മാരുടെ ആനുകൂല്യങ്ങള്‍ എടുത്തു മാറ്റുകയും അവഗണിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവുമൊടുവില്‍ സെക്രട്ടേറിയറ്റിലെ സുരക്ഷ ചുമതല മുന്‍സൈനികരില്‍ നിന്നും കേരള സ്‌പെഷല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി വിഭാഗത്തിന് നല്‍കാന്‍ തീരുമാനമെടുത്തതായും വിജയന്‍ പറഞ്ഞു. അതോടെ 150 ഓളം മുന്‍സൈനികര്‍ക്ക് ഇതുവരെ ലഭിച്ചു വന്ന ജോലിയും ഇല്ലാതാവുകയാണ്.

കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം മുന്‍സൈനികര്‍ ഉണ്ടെങ്കിലും അവരോടുള്ള സമീപനം നിരാശാജനകമാണ് (ex service men welfare projects by Kerala govt). ചെറിയ കാലാവധിയില്‍ സൈനിക സേവനം നടത്തി തിരിച്ചെത്തുന്നവര്‍ വീണ്ടും അന്യ സംസ്ഥാനങ്ങളില്‍ ജോലി തേടി പോകേണ്ട അവസ്ഥയിലാണ്. ഡല്‍ഹി, ഹരിയാന, ബിഹാര്‍, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ വകുപ്പുകളിലും പത്ത് ശതമാനം സംവരണം മുന്‍ സൈനികര്‍ക്കായി മാറ്റി വയ്‌ക്കുന്നുണ്ട്. എന്നാല്‍ 36-40 വയസിനുള്ളില്‍ നിര്‍ബന്ധ പെന്‍ഷന്‍ പറ്റി പിരിയുന്ന സൈനികരുടെ യുവത്വം പോലും ഹോമിക്കപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

ജമ്മു കശ്‌മീരിലും അസമിലും സിക്കിമിലും സേവനമനുഷ്‌ടിച്ച സൈനികര്‍ക്ക് പെന്‍ഷന്‍പറ്റി കേരളത്തിലെത്തിയാല്‍ നിരാശയാണ് അനുഭവിക്കേണ്ടി വരുന്നത്. സൈന്യത്തില്‍ വിദഗ്‌ധ പരിശീലനം ലഭിച്ച മുന്‍ ജവാന്‍മാര്‍ക്ക് പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖേന നടത്തുന്ന പരീക്ഷ ജയിച്ച് ജോലി ചെയ്യേണ്ട അവസ്ഥ ഇന്ന് കേരളത്തില്‍ മാത്രമാണുള്ളത്. അവരുടെ സൈനിക അനുഭവമോ അച്ചടക്കമോ ഒന്നും കേരളത്തില്‍ പരിഗണിക്കപ്പെടുന്നില്ല.

കേരള പൊലീസിലും എന്‍സിസിയിലും വിമുക്ത ഭടന്‍മാര്‍ക്കുള്ള സംവരണം അട്ടിമറിച്ച് പിഎസ്‌സി വഴിയാക്കി. നേരത്തെയുള്ള മുന്‍സൈനിക സംവരണം നിലനിര്‍ത്തണമെന്ന് കോ-ഓഡിനേഷന്‍ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. യുവാക്കളായ മുന്‍സൈനികരെ പുഃനരധിവസിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് സൈന്യത്തിന്‍റെ യുവത്വം നിലനിര്‍ത്താന്‍ വര്‍ഷാവര്‍ഷം മൂന്നില്‍ രണ്ട് ഭാഗം സൈനികരെ നിര്‍ബന്ധ പെന്‍ഷന് വിധേയമാക്കുന്നുണ്ട്. അവരെ കേരളം ഒഴിച്ച് അതാത് സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ജോലി നല്‍കി സംരക്ഷിക്കുന്നുണ്ട്. അതിനാല്‍ നേരത്തെ മുന്‍സൈനികര്‍ക്ക് നല്‍കിയ സംവരണം നിലനിര്‍ത്തണമെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ബ്രിട്ടീഷുകാരുടെ ഡിഫന്‍സ് സെക്യൂരിറ്റി റെഗുലേഷന്‍ നിയമമാണ് ഇന്നും രാജ്യത്ത് നിലനില്‍ക്കുന്നത്. അക്കാലത്ത് വിദ്യാഭ്യാസം ഇല്ലാത്തവരെ തിരുകി കയറ്റി സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സേന വിദ്യാസമ്പന്നമായിരിക്കയാണ്. അതനുസരിച്ചുളള പരിഷ്‌ക്കാരം സൈന്യത്തില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. 2024 ഫെബ്രുവരി 24,25 തീയതികളില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കണ്ണൂരില്‍ ചേരുമെന്ന് വിജയന്‍ പാറാലി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.