ETV Bharat / state

ഗവർണറുടെ ചെയ്‌തി ഭരണഘടന പ്രശ്‌നമുണ്ടാക്കുന്നത്; നിലപാട് കടുപ്പിച്ച് മന്ത്രി എംബി രാജേഷ്

author img

By

Published : Sep 20, 2022, 10:49 PM IST

Minister MB Rajesh against Governor  Governor Arif Mohammad khan  ഗവർണറുടെ ചെയ്‌തി ഭരണഘടന പ്രശ്‌നമുണ്ടാക്കുന്നത്  നിലപാട് കടുപ്പിച്ച് മന്ത്രി എംബി രാജേഷ്  ഓപ്പറേഷൻ ലോട്ടസും ഓപ്പറേഷൻ മിഡ്നൈറ്റും  കാണാത്ത ബില്ല് ഒപ്പിടില്ല  ആർഎസ്എസ്  ബിജെപി  ഗവർണർക്കെതിരെ മന്ത്രി എം ബി രാജേഷ്  തെരുവ് നായ വിഷയത്തിൽ എംബി രാജേഷ്  തെരുവ് നായ ശല്യം  തെരുവുനായ ആക്രമണം  stray dog attack kerala  street dog attack  governor latest issue  governor and kerala government issue  ഗവർണർ കേരള സർക്കാർ തർക്കം  ഗവർണറോടുള്ള നിലപാട് കടുപ്പിച്ച് മന്ത്രി  ഗവർണറുടെ പ്രവൃത്തി ഭരണഘടന പ്രശ്‌നമുണ്ടാക്കുന്നത്
ഗവർണറുടെ ചെയ്‌തി ഭരണഘടന പ്രശ്‌നമുണ്ടാക്കുന്നത്; നിലപാട് കടുപ്പിച്ച് മന്ത്രി എംബി രാജേഷ്

കേരളത്തിൽ ആർഎസ്‌എസ്, ബിജെപി നേതാക്കളുടെ ചുമതല നിർവഹിക്കുന്നത് ഗവർണർ എന്ന് മന്ത്രി എംബി രാജേഷ്

കണ്ണൂർ: ഗവർണറോടുള്ള നിലപാട് കടുപ്പിച്ച് മന്ത്രി എംബി രാജേഷും. ഓപ്പറേഷൻ ലോട്ടസും ഓപ്പറേഷൻ മിഡ്‌നൈറ്റും കേരളത്തിൽ നടക്കാത്തതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഭരണം തകർക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. ഗവർണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ലെന്നും തമാശയായാണ്‌ കണ്ടതെങ്കിലും ഗവർണറുടെ നടപടി അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറോടുള്ള നിലപാട് കടുപ്പിച്ച് മന്ത്രി എംബി രാജേഷ്

ഇന്നലത്തെ ചെയ്‌തി വലിയ ഭരണഘടന പ്രശ്‌നത്തിലേക്കാണ് നയിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. കാണാത്ത ബില്ല് ഒപ്പിടില്ല എന്ന് പറഞ്ഞതിൽ മുൻവിധിയുണ്ട്. ഭരണഘടന പ്രതിസന്ധിയാണ് ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ് ഉണ്ടാക്കുന്നത്.

കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും വധിക്കാൻ ശ്രമിച്ചു എന്നാണ് പറയുന്നത്. കേരളത്തിൽ ആർഎസ്‌എസ്, ബിജെപി നേതാക്കളുടെ ചുമതല നിർവഹിക്കുന്നത് ഗവർണർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരുവ് നായ വിഷയത്തിൽ പ്രതികരിച്ച അദ്ദേഹം, 15-ാം തീയതി മുതൽ തന്നെ വാക്‌സിനേഷൻ ആരംഭിച്ചുവെന്നും എബിസി-തദ്ദേശ സ്ഥാപനങ്ങൾ സജ്ജമാക്കി കൊണ്ടിരിക്കുന്നുവെന്നും പറഞ്ഞു. നായ്‌ക്കളെ കൊന്നുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാനാകില്ല എന്നും മന്ത്രി വ്യക്തമാക്കി. നായ്‌ക്കളെ പിടിക്കാൻ കുടുംബശ്രീ വഴി വോളണ്ടിയർമാരുടെ ലിസ്റ്റ് ശേഖരിച്ച് പരിശീലനം നൽകാനാണ് ശ്രമിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

ALSO READ: സര്‍ക്കാരുമായി കൊമ്പുകോര്‍ക്കാന്‍ ഗവര്‍ണര്‍ ആധാരമാക്കുന്നതെന്ത് ? ; പദവിയധികാരങ്ങളെക്കുറിച്ച് ഭരണഘടന പറയുന്നതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.