ETV Bharat / state

സ്ഥിരം അധ്യാപകരില്ല; പരിയാരം കെ.കെ.എന്‍ സ്‌കൂളിൽ പ്ലസ് ടു പഠനം പെരുവഴിയില്‍

author img

By

Published : Nov 8, 2021, 8:23 PM IST

Updated : Nov 8, 2021, 8:43 PM IST

2014 ല്‍ സയൻസ് വിഷയം അനുവദിച്ചെങ്കിലും സ്ഥിരം അധ്യാപകരെ നിയമിയ്‌ക്കാത്തത് വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

അധ്യാപക നിയമനം  പ്ലസ് ടു  Kannur pariyaram school  Kannur  pariyaram  permanent teacher appointment  കെ.കെ.എൻ പരിയാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍  KKN Pariyaram Govt. Higher Secondary School  Pariyaram
സ്ഥിരം അധ്യാപക നിയമനമില്ല; പരിയാരം സ്‌കൂളിൽ പ്ലസ് ടു പഠനം വഴിമുട്ടുന്നു

കണ്ണൂര്‍: സ്ഥിരം അധ്യാപകരില്ലാത്തതിനാൽ കെ.കെ.എൻ പരിയാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളുടെ പ്ലസ് ടു പഠനം വഴിമുട്ടുന്നതായി പരാതി. 2014 ൽ പ്ലസ് ടു വിദ്യാഭ്യാസത്തിന് സയൻസ് വിഷയം അനുവദിച്ചതല്ലാതെ സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല. രണ്ടാമതൊരു വിഷയം അനുവദിക്കാത്തതാണ് അധ്യാപന നിയമനത്തിന് തടസമായി ചൂണ്ടിക്കാണിക്കുന്നത്.

സ്ഥിരം അധ്യാപകരില്ലാത്തതിനാൽ കെ.കെ.എൻ പരിയാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളുടെ പ്ലസ് ടു പഠനം വഴിമുട്ടുന്നു.

പ്ലസ് വൺ, പ്ലസ് ടു സയൻസ് ക്ലാസുകളിലായി നൂറിലധികം വിദ്യാർഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ ഏഴ് അധ്യാപകരുടെയും രണ്ട് ലാബ് ടെക്‌നീഷ്യൻമാരുടെയും ഒഴിവുകളാണ് വര്‍ഷങ്ങളായി നികത്തപ്പെടാതിരിക്കുന്നത്.

മന്ത്രിമാര്‍, കലക്‌ടര്‍മാര്‍, വിദ്യാഭ്യാസ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ രക്ഷിതാക്കളും അധ്യാപകരും പ്രയാസങ്ങൾ അവതരിപ്പിച്ചിട്ടും കാര്യമുണ്ടായില്ല. സ്‌കൂള്‍ അധികൃതർ പി.ടി.എയുടെ സഹകരണത്തോടെ ദിവസവേതനത്തിന് അധ്യാപകരെ നിയമിച്ചാണ് ഓൺലൈൻ ക്ലാസുകൾ അടക്കം നടത്തിയത്.

'ലാബ് സൗകര്യമില്ലാത്തതും പ്രതിസന്ധി'

ലാബ് സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. വൊക്കേഷണൽ വിദ്യാർഥികൾക്കുള്ള ലാബിലാണ് ഇപ്പോൾ ഹയർ സെക്കൻഡറി സയൻസ് വിദ്യാർഥികൾ പരീക്ഷണ നിരീക്ഷണത്തിനെത്തുന്നത്. രണ്ടാമതൊരു വിഷയം അനുവദിച്ച് സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നാണ് രക്ഷിതാക്കളുടെ അടക്കം ആവശ്യം.

ALSO READ: 'പ്രെെമറി പാഠപുസ്‌തകത്തില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തും'; മന്ത്രി വി ശിവൻകുട്ടി നിയമസഭയില്‍

Last Updated : Nov 8, 2021, 8:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.