ETV Bharat / state

ഭജനമഠത്തിന്‍റെ മൈക്കിലൂടെ ഭക്തിഗാനത്തോടൊപ്പം കൊവിഡ് ബോധവത്കരണവും

author img

By

Published : May 29, 2021, 6:27 PM IST

Updated : May 29, 2021, 8:03 PM IST

അനുകരണീയ മാതൃകയുമായി തളിപ്പറമ്പ് കാര്യമ്പലത്തെ അയ്യപ്പ ഭജനമഠം

ആരോഗ്യ ബോധവൽക്കരണം  മാതൃകയായി അയ്യപ്പ ഭജനമഠം  Ayyappa madam  Health awareness through announcements  തളിപ്പറമ്പ് കാര്യാമ്പലത്തെ അയ്യപ്പ ഭജനമഠം  അയ്യപ്പ ഭജന മഠം
അനൗൺസ്മെന്‍റിലൂടെ ആരോഗ്യ ബോധവൽക്കരണം; മാതൃകയായി അയ്യപ്പ ഭജനമഠം

കണ്ണൂർ: കൊവിഡ് കാലത്ത് മാതൃകാപരമായ ഇടപെടലാണ് തളിപ്പറമ്പ് കാര്യമ്പലത്തെ അയ്യപ്പ ഭജനമഠം നടത്തി വരുന്നത്. മഠത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ 40 വർഷമായി രാവിലെയും വൈകുന്നേരവും മൈക്കിലൂടെ ഭക്തി ഗാനം കേൾപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഭക്തിഗാനത്തിന്‍റെ ഇടവേളയിൽ പൊതുജനങ്ങൾക്ക് ആരോഗ്യ ബോധവൽക്കരണ സന്ദേശങ്ങൾ നൽകുകയാണ് അയ്യപ്പ ഭജന മഠം ഭാരവാഹികൾ. കൊവിഡ് പ്രതിരോധത്തെ കുറിച്ചും ആരോഗ്യ പരിപാലനത്തെ പറ്റിയുമുള്ള ഈ അനൗൺസ്മെന്‍റുകൾ വിവിധ ജാതി മതസ്ഥരായ പ്രദേശവാസികൾക്ക് ഏറെ ഉപകാരം ചെയ്യുന്നുമുണ്ട്. വി.പി.ജസിത്താണ് അനൗൺസർ.

ഭജനമഠത്തിന്‍റെ മൈക്കിലൂടെ ഭക്തിഗാനത്തോടൊപ്പം കൊവിഡ് ബോധവത്കരണവും

ALSO READ:സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 198 മരണം

കഴിഞ്ഞ 15 ദിവസമായി കാര്യാമ്പലം അയ്യപ്പ ഭജനമഠം അധികൃതർ ഇത് തുടർന്നുവരികയാണ്. കൊവിഡ് മഹാമാരിയും പകർച്ചപ്പനിയും നാട്ടിലാകെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം ഭജന മഠം അധികൃതർ കൈക്കൊണ്ടത്. കൊവിഡ് ഭീതി അകലും വരെ ഇത് തുടരാൻ തന്നെയാണ് ഭജനമഠം അധികൃതരുടെ തീരുമാനം. അയ്യപ്പ ഭജന മഠം പ്രസിഡന്റ് രാഹുൽ ദാമോദരൻ, സെക്രട്ടറി സി.എൽ.സന്തോഷ്, പി.പി.ജഗന്നാഥൻ, കെ.സജീവൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത

Last Updated : May 29, 2021, 8:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.