ETV Bharat / state

ഗുലാംനബി ആസാദിനായി മാലിന്യകൂമ്പാരം നീക്കം ചെയ്ത് യുഡിഎഫ് പ്രവർത്തകർ

author img

By

Published : Apr 19, 2019, 3:14 PM IST

Updated : Apr 19, 2019, 3:55 PM IST

ഗുലാംനബി ആസാദ്

ഗുലാംനബി ആസാദിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെ തുടർന്നാണ് മാലിന്യകൂമ്പാരം നീക്കം ചെയ്തത്

കണ്ണൂർ: കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ പ്രസംഗവേദിക്ക് സമീപമുളള മാലിന്യകൂമ്പാരം നീക്കം ചെയ്ത് യുഡിഎഫ് പ്രവർത്തകർ. തലശേരിയിലെ പഴയ ബസ് സ്റ്റാന്‍റ് പരിസരത്തായിരുന്നു പ്രസംഗ വേദി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയപ്പോഴാണ് വേദിക്ക് പിറകില്‍ മാലിന്യകൂമ്പാരം ശ്രദ്ധയിൽപ്പെട്ടത്.

ഗുലാംനബി ആസാദിനായി മാലിന്യകൂമ്പാരം നീക്കം ചെയ്ത് യുഡിഎഫ് പ്രവർത്തകർ

മാലിന്യകൂമ്പാരം നീക്കിയാലേ ഗുലാം നബി ആസാദിന് തലശേരിയില്‍ വരാൻ അനുമതി നൽകുകയുള്ളൂവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നാണ് പ്രവർത്തകർ തന്നെ മാലിന്യം നീക്കം ചെയ്തത്. അതേസമയം മാലിന്യ കൂമ്പാരം ശ്രദ്ധയിൽപ്പെട്ടപ്പോള്‍ തന്നെ നഗരസഭാ ആരോഗ്യ വിഭാഗത്തെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

Last Updated :Apr 19, 2019, 3:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.