ETV Bharat / state

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട ; പിടികൂടിയത് 83 ലക്ഷം രൂപയുടേത്

author img

By

Published : Sep 26, 2022, 8:12 PM IST

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 1.634 കിലോഗ്രാം സ്വർണം പിടികൂടി. മസ്‌കറ്റിൽ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് 83 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്

gold worth eighty three lakh rupee  kannur airport  kannur airport gold smuggling  gold seized in kannur airport  eighty three lakh rupee gold  latest news in kannur  latest news today  കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട  കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ  കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി  മുഹമ്മദ് സാബിറിൽ  സ്വർണപ്പട്ടികകളായി ഒളിപ്പിച്ച നിലയിലായിരുന്നു  കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; പിടികൂടിയത് 1634 ഗ്രാം സ്വര്‍ണം

കണ്ണൂർ : കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 1.634 കിലോഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് 83 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. എമർജൻസി ലാമ്പിൽ 14 സ്വർണപ്പട്ടികകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ഗോ ഫസ്റ്റ് ഫ്ലൈറ്റ് ജി 8ല്‍ നിന്നാണ് സ്വർണം പിടികൂടിയത്. അസിസ്റ്റന്‍റ് കമ്മിഷണർ ഇവി ശിവരാമൻ, സൂപ്രണ്ടുമാരായ ബേബി വിപി, മുരളി പി, രാമചന്ദ്രൻ എം കണ്ട്, ഇൻസ്പെക്‌ടർമാരായ അശ്വിന്‍ നായർ, പങ്കജ്, സൂരജ് ഗുപ്‌ത, വനിത സെർച്ചർ ശിശിര കിരൺ, അസിസ്റ്റന്‍റുമാരായ ലിനേഷ് പിവി, ഹരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.