ETV Bharat / state

ക്ലാസ് റൂമുകള്‍ ഹൈടെക്ക് ആക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

author img

By

Published : Jul 6, 2019, 11:11 PM IST

Updated : Jul 7, 2019, 4:16 AM IST

തൊട്ടിൽപ്പാലം കാവിലുംപാറ ഗവൺമെന്‍റ് ഹൈസ്കൂളിന്‍റെ പുതിയ കെട്ടിട സമുച്ചയം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസമന്ത്രി

കണ്ണൂർ: ഈ വർഷത്തോടെ ഒന്ന് മുതൽ 10 വരെയുള്ള മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് ആക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഹൈസ്കൂളുകൾ ഇതിനകം തന്നെ ഹൈടെക്ക് ക്ലാസ്റൂമുകൾ ആയിക്കഴിഞ്ഞു. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസ് റൂമുകൾ കൂടി ഈ വർഷത്തോടെ ഹൈടെക്ക് ആക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആദ്യമായി ടെക്സ്റ്റ് ബുക്കുകളിൽ ക്യുആർ കോഡ് വന്നത് കേരളത്തിലാണ്. ഒമ്പത്, 10 ക്ലാസുകളിലെ പാഠ പുസ്തകങ്ങളിലാണ് ക്യുആർ കോഡ് വന്നിട്ടുള്ളത്. ഇത് സ്‌കാന്‍ ചെയ്താൽ ഇന്‍റർനെറ്റിലൂടെ പാഠഭാഗങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ വിദ്യാർഥിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തൊട്ടിൽപ്പാലം കാവിലുംപാറ ഗവൺമെന്‍റ് ഹൈസ്കൂളിന്‍റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊട്ടിൽപ്പാലം കാവിലുംപാറ ഗവൺമെന്‍റ് ഹൈസ്കൂളിന്‍റെ പുതിയ കെട്ടിട സമുച്ചയം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

നാദാപുരം എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് 22 ക്ലാസ് മുറികൾ ഉള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ നാദാപുരം എംഎൽഎ ഇ കെ വിജയൻ അധ്യക്ഷത വഹിച്ചു.

Intro:Body:

ഈവർഷത്തോടെ 1 മുതൽ 10 വരെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് ആകുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് .തൊട്ടിൽപ്പാലംകാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ പുതിയ കെട്ടിട സമുച്ചയം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 



ഹൈസ്കൂളുകൾ ഇതിനകം തന്നെ ഹൈടെക്ക് 

ക്ലാസ്റൂമുകൾ ആയിക്കഴിഞ്ഞു. 1 മുതൽ 7 വരെയുള്ള ക്ലാസ് റൂമുകൾ കൂടി ഈ വർഷത്തോടെ ഹൈടെക്ക് ആക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അന്താരാ ഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ മാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.ഇന്ത്യയിൽ ആദ്യമായി ടെസ്റ്റ് ബുക്കുകളിൽ ക്യൂ. ആർ കോഡ് വന്നത് കേരളത്തിലാണ് 9,10 ക്ലാസുകളിലെ പാഠ പുസ്തകങ്ങളിലാണ് ക്യൂർ.ആർ കോഡ് വന്നിട്ടുള്ളത് ഇത് സ്ക്യാൻ ചെയ്താൽ ഇന്റർനെറ്റിലൂടെ പാഠഭാഗങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ വിദ്യാർത്ഥിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരം എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ട്, 

ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് 22 ക്ലാസ് മുറികൾ ഉള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. 

ചടങ്ങിൽ നാദാപുരം എം.എൽ.എ ഇ.കെ  വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിഗ് കമ്മിചെയർമാൻ പി.ജി ജോർജ് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ മുക്കം മുഹമ്മദ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സജിത്ത്,

കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മാ ജോർജ്,

മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം സതി,

രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.കൃഷ്ണൻ, കെ.പി രാജൻ,

എൻ.പി പത്മകുമാർ,

സൂപ്പിമണക്കര,

രാജു തോട്ടുംചിറ,

ഡി.ഇ.ഒ സനകൻ, എ.ഇ.ഒ മോഹനൻ പി.സി, ഹെഡ്മാസ്റ്റർ മോഹനൻ.കെ, എന്നിവർ സംസാരിച്ചു.ഇ ടി വിഭാരത് കണ്ണൂർ .


Conclusion:
Last Updated : Jul 7, 2019, 4:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.