ETV Bharat / state

മദ്യ ലഹരിയില്‍ കാറോടിച്ച് പരാക്രമം; സ്‌കൂട്ടര്‍ ഇടിച്ചിട്ടു, യുവതിക്കെതിരെ കേസ്

author img

By

Published : Dec 1, 2022, 8:52 AM IST

വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്

drunk driving accident held in mahi in kannur  മദ്യ ലഹരിയില്‍ കാറോടിച്ച് പരാക്രമം  മാഹിയില്‍ മദ്യലഹരിയില്‍ കാറോടിച്ചെത്തിയ യുവതി  മദ്യലഹരിയില്‍ കാറോടിച്ച് യുവതിയുടെ പരാക്രമം  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കണ്ണൂര്‍ പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kannur  kerala news updates
മദ്യ ലഹരിയില്‍ കാറോടിച്ച് പരാക്രമം; സ്‌കൂട്ടര്‍ ഇടിച്ചിട്ടു; യുവതിക്കെതിരെ കേസ്

കണ്ണൂര്‍: മാഹിയില്‍ മദ്യലഹരിയില്‍ കാറോടിച്ച് യുവതിയുടെ പരാക്രമം. സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെയും മകനെയും ഇടിച്ച് വീഴ്‌ത്തി. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് [29] മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്.

റസീനക്കെതിരെ പന്തക്കല്‍ പൊലീസ് കേസെടുത്തു. ബുധനാഴ്‌ച വൈകിട്ട് 5.30നായിരുന്നു സംഭവം. മദ്യലഹരിയില്‍ പന്തക്കലില്‍ നിന്ന് മാഹിയിലേക്ക് പോകും വഴിയാണ് മുന്നിലെത്തിയ മൂഴിക്കര സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച് സ്‌കൂട്ടര്‍ യുവതി ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് കൂടെയുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ യുവതി നാട്ടുകാരെ കൈയേറ്റം ചെയ്‌തു. അപകട കാരണം ആരാഞ്ഞ പാനൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന്‍റെ മൊബൈല്‍ ഫോണ്‍ യുവതി എറിഞ്ഞുടച്ചു.

മാഹിയില്‍ യുവതി നാട്ടുകാരെ കൈയ്യേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പന്തക്കല്‍ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് റസീനക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. സ്‌കൂട്ടറില്‍ നിന്ന് വീണ് കൈക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.