ETV Bharat / state

സി.ഒ.ടി നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

author img

By

Published : Mar 12, 2021, 12:35 PM IST

ആക്രമണം നടന്ന് രണ്ട് വർഷം തികയാനിരിക്കെയാണ് തലശ്ശേരി പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.

കുറ്റപത്രം സമർപ്പിച്ചു  സി.ഒ.ടി നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ച കേസ്  സി.ഒ.ടി നസീറിനെ ആക്രമണം  വധശ്രമം, ന്യായവിരുദ്ധ സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ  Thalassery police submitted chargesheet  C.O.T Nazir attempted murder case  Nazir attempted murder case
സി.ഒ.ടി നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: തലശ്ശേരി നഗരസഭ മുൻ കൗൺസിലറും സിപിഎം മുൻ പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ തലശ്ശേരി പൊലിസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വധശ്രമം, ന്യായവിരുദ്ധ സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ ഉൾപ്പടെ 307, 147, 148, 323, 324, 326 തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് ശ്രീജിൽ, റോഷൻ ബാബു, അശ്വന്ത്, സോജിത്ത്, സെയ്ത്, പൊട്ടിയൻ സന്തോഷ്, ബ്രിട്ടോ, ജിത്തു, മിഥുൻ എന്ന മൊയ്‌തു, രാഗേഷ്, തുടങ്ങി 12 പ്രതികൾക്കെതിരെ നിലവിലുള്ള തലശ്ശേരി സി.ഐ കുറ്റപത്രം നൽകിയത്.

2019 മേയ് 18ന് രാത്രി കായ്യത്ത് റോഡിൽ വച്ചാണ് നസീർ ആക്രമിക്കപ്പെട്ടത്. സുഹൃത്തിൻ്റെ ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ മറ്റൊരു ഇരുചക്രവാഹനത്തിലെത്തി നസീറിനെ പ്രതികൾ റോഡിൽ അടിച്ച് വീഴ്ത്തിയെന്നും തുടർന്ന് നസീറിൻ്റെ ദേഹത്ത് ബൈക്ക് കയറ്റി അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഇരുമ്പ് വടി കൊണ്ട് അടിച്ചെന്നുമാണ് കേസ്‌.

അന്നത്തെ തലശ്ശേരി സി.ഐ. വി.കെ.വിശ്വംഭരനാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് രണ്ട് വർഷം തികയാനിരിക്കെയാണ് കുറ്റപത്രം കോടതിയിലെത്തുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചതിൻ്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നും പരാതിയിൽ പറയുന്നു. പ്രതി സ്ഥാനത്തുള്ളവരെല്ലാം സിപിഎം അനുഭാവികളും പ്രവർത്തകരുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.