ETV Bharat / state

തലശ്ശേരിയിലെ സദാചാര ആക്രമണം: അപമര്യാദയായി പെരുമാറിയത് ദമ്പതിമാരെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍

author img

By

Published : Jul 16, 2022, 7:54 PM IST

Updated : Jul 16, 2022, 9:05 PM IST

ദമ്പതികളുടെ സുരക്ഷക്കായി കടൽ പാലത്തിൽ നിന്ന് മാറി നിൽക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍  thalassery  moral policing  city police commissioner  തലശ്ശേരിയിലെ സദാചാര ആക്രമണം
തലശ്ശേരിയിലെ സദാചാര ആക്രമണം: ദമ്പതികള്‍ അപമര്യാദയായി പെരുമാറി, പൊലീസിന് തെറ്റ് പറ്റിയിട്ടില്ല: സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ പൊലീസിന് തെറ്റ് പറ്റിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ. ദമ്പതികളുടെ സുരക്ഷയ്ക്കായി കടൽ പാലത്തിൽ നിന്ന് മാറി നിൽക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവർ പൊലീസിനോട് അപമാര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കമ്മിഷണർ വ്യക്തമാക്കി.

സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ മാധ്യമങ്ങളോട് സംസാരിക്കുന്നു

പൊലീസിന്റെ കോളറിൽ പിടിക്കുകയും എസ്.ഐയെ ഹെൽമെറ്റ്‌ കൊണ്ട് അടിക്കുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തില്‍ എ.സി.പി യുടെ റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്. പൊലീസ് മർദനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Also read: തലശ്ശേരിയിലെ സദാചാര ആക്രമണം: പൊലീസിന് വീഴ‍്‍ചയില്ലെന്ന് റിപ്പോർട്ട്

Last Updated : Jul 16, 2022, 9:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.