ETV Bharat / state

സമര മുഖത്തെ പോരാളി, ഷംസീറിന്‍റെ തുടക്കം വിദ്യാര്‍ഥി നേതാവായി

author img

By

Published : Sep 2, 2022, 7:25 PM IST

AN Shamseer  student leader  AN Shamseer political career  AN Shamseer education  AN Shamseer family  കണ്ണൂർ സർവകലാശാല  എ എൻ ഷംസീർ  എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി  SFI  DYFI  ഡിവൈഎഫ്‌ഐ  RSS  ആര്‍എസ്‌എസ്  Kannur  Thalassery  തലശ്ശേരി  തലശ്ശേരി എംഎല്‍എ
അഡ്വ. എ എന്‍ ഷംസീര്‍; സമര മുഖത്തെ ധീരനായ പോരാളി, തുടക്കം വിദ്യാര്‍ഥി നേതാവായി

കണ്ണൂർ സർവകലാശാല യൂണിയന്‍റെ പ്രഥമ ചെയര്‍മാനായിരുന്നു അഡ്വ. എ എൻ ഷംസീർ. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ആര്‍എസ്‌എസ് ആക്രമണത്തിന് ഇരയായിട്ടുണ്ട്

കണ്ണൂര്‍ : വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെയാണ്‌ അഡ്വ. എ എൻ ഷംസീർ പൊതു രംഗത്ത് എത്തിയത്‌. കണ്ണൂർ സർവകലാശാല യൂണിയന്‍റെ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻ കോളജിൽ നിന്ന്‌ ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകാലാശാല പാലയാട്‌ ക്യാമ്പസിൽ നിന്ന്‌ നരവംശ ശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസില്‍ എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കി.

സമര മുഖങ്ങളിൽ സജീവ നേതൃത്വമായിരുന്നു ഷംസീര്‍. പ്രൊഫഷണൽ കോളജ്‌ പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്‍റെ ക്രൂര മർദനത്തിന് ഇരയായി. 94 ദിവസം ജയിലിലടയ്ക്കപ്പെട്ടു. 1999ൽ ധർമടം വെള്ളൊഴുക്കിൽ ആർഎസ്‌എസിന്‍റെ ആക്രമണത്തിന് ഇരയായി. അന്ന്‌ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌.

മലബാർ കാൻസർ സെന്‍ററിലെത്തുന്ന അർബുദരോഗികളുടെ സഹായത്തിനായി രൂപീകരിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാനാണ്‌. 2016ൽ 34117 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ്‌ ആദ്യമായി നിയമസഭാംഗമായത്‌. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാം തവണയും വിജയിച്ചു. ഇപ്പോള്‍ സ്പീക്കറെന്ന സുപ്രധാന ചുമതലയിലേക്ക്.

Also Read എംബി രാജേഷ് മന്ത്രിയാകും; സ്‌പീക്കര്‍ സ്ഥാനത്തേക്ക് എഎന്‍ ഷംസീര്‍

തലശ്ശേരിയുടെ വികസനത്തിൽ ഭാവനാപൂർണമായ ഒട്ടേറെ പദ്ധതികൾക്ക്‌ തുടക്കമിടാനും പൂർത്തിയാക്കാനും ഷംസീറിന് കഴിഞ്ഞിട്ടുണ്ട്. തലശ്ശേരി കലാപകാലത്ത്‌ ഏറെ പ്രയാസം അനുഭവിച്ചതാണ്‌ ഷംസീറിന്‍റെ കൊടിയേരി മാടപ്പീടികക്കടുത്തുള്ള എക്കണ്ടി നടുവിലേരി തറവാട്‌. റിട്ട. സീമാൻ പരേതനായ കോമത്ത്‌ ഉസ്‌മാന്‍റെയും എ എൻ സറീനയുടെയും മകനാണ്. ഡോ പി എം സഹലയാണ്‌ ഭാര്യ. മകൻ, ഇസാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.