ETV Bharat / state

3D Show To Be Introduced In Kannur Science Park : ശാസ്ത്ര കൗതുകങ്ങളും അറിവുകളും ഇനി ത്രീഡിയില്‍ ; മുഖം മാറ്റത്തിന് കണ്ണൂർ സയൻസ് പാർക്ക്

author img

By ETV Bharat Kerala Team

Published : Sep 11, 2023, 3:32 PM IST

Scientific sense  ശാസ്ത്രബോധം  കണ്ണൂർ സയൻസ് പാർക്ക്  Kannur Science Park  Kannur Science Park Is Developing  കണ്ണൂർ സയൻസ് പാർക്കും വളരുന്നു  ത്രീഡി തീയേറ്റർ ആണ് ഒരുങ്ങുന്നത്  3D theater is being prepared  3D theater  സയൻസ് പാർക്ക് ഡയറക്‌ടർ  Science Park Director  ശാസ്ത്ര ലോകത്തേക്ക് കുതിച്ചുയരാനൊരുങ്ങി കണ്ണൂർ  Kannur Science Park into the world of science  ത്രീഡി ഷോ  3D show  Indias leap in space  ബഹിരകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പ്  Science studies shows  ശാസ്ത്ര പഠന ഷോ
Kannur Science Park Is Developing

ത്രീഡി ഷോ കൂടി വരുന്നതോടെ ഇവിടെയെത്തുന്നവർക്ക് കൂടുതൽ അറിവുകൾ പകരാനാവുമെന്നാണ് പ്രതീക്ഷയെന്ന് സയൻസ് പാർക്ക് ഡയറക്‌ടർ ജ്യോതി കേളോത്ത്

ശാസ്ത്ര കൗതുകങ്ങളും അറിവുകളും ഇനി ത്രീഡിയില്‍ ; മുഖം മാറ്റത്തിന് കണ്ണൂർ സയൻസ് പാർക്ക്

കണ്ണൂർ : ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പ് പ്രചോദനം ആക്കി വളരാൻ തുടങ്ങുകയാണ് കണ്ണൂർ സയൻസ് പാർക്ക് (3D Show To Be Introduced In Kannur Science Park). കുട്ടികൾക്കും മുതിർന്നവർക്കും ഇനി ശാസ്ത്ര അറിവുകൾ കണ്ടുമനസിലാക്കാനായി കണ്ണൂർ സയൻസ് പാർക്കിൽ ത്രീഡി തിയേറ്റർ (3D theater) ആണ് ഒരുങ്ങുന്നത്. ഈ മാസം 15 നകം തിയേറ്ററിൻ്റ ഉദ്ഘാടനം നടത്താനാണ് തീരുമാനം. 20 മിനിട്ട് നീളുന്ന പ്രദർശനമാണ് തിയേറ്ററിൽ ഉണ്ടാവുക. ത്രീഡിയിൽ തുടങ്ങി 5ഡി യിൽ അവസാനിക്കുന്ന ശാസ്ത്ര പഠന ഷോകൾ (Science studies shows) ഒരുക്കും. ഒരു ദിവസം നാലോ അതിലധികമോ പ്രദർശനം സംഘടിപ്പിക്കാനാവും.

സയൻസ് പാർക്കിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ഷോയ്ക്കുള്ള സംവിധാനം ഒരുക്കിയത്. ഒരേസമയം 35 പേർക്ക് ഇവിടെ നിന്ന് പ്രദർശനം കാണാനാകും. ഇവിടെ എത്തുന്നവർക്ക് ത്രീഡി കണ്ണടകൾ നൽകും. പ്രവേശന ഫീസിന് പുറമെ പ്രദർശനത്തിന് ചെറിയ തുക പ്രത്യേകമായി ഏർപ്പെടുത്തുന്നുണ്ട്. വിവിധ ശാസ്ത്ര ശാഖകളിലെ വിവരങ്ങൾ ഉൾപ്പടെയാണ് പ്രദർശനത്തില്‍ ഉൾപ്പെടുത്തുന്നത്. ബഹിരാകാശം, സോളാർ സിസ്റ്റം, ശാസ്ത്രനേട്ടങ്ങൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടാകും.

കുട്ടികളിലും മുതിർന്നവരിലും ശാസ്ത്രബോധം (Scientific sense) വളർത്തുക എന്നതാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ നിലവിലുള്ള ലൈബ്രറി വിപുലീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ലൈബ്രറിയിൽ 2 ലക്ഷം രൂപയുടെ റഫറൻസ് ഗ്രന്ഥങ്ങൾ ആണുള്ളത്. ഒന്നാം നിലയിൽ തന്നെയാണ് പ്രദർശനം നടത്താനുള്ള സൗകര്യവും ലൈബ്രറിയും ഡയറക്‌ടറുടെ മുറിയും ഒരുക്കിയിട്ടുള്ളത്. ഇതിനെല്ലാമായി ജില്ല പഞ്ചായത്ത് 30 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർമ്മിതികേന്ദ്രയാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. പിണറായി വിജയൻ മുൻപ് മന്ത്രി ആയിരുന്നപ്പോഴാണ് കണ്ണൂർ സയൻസ് പാർക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത്. നിരവധി പ്രദർശന വസ്‌തുക്കളും ഇവിടെ ഉണ്ടായിരുന്നു. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിദ്യാർഥികളാണ് ഇവിടേക്ക് എത്താറുള്ളത്.

കൊവിഡിനെ തുടർന്ന് ഏറെക്കാലം അടച്ചിട്ട സയൻസ് പാർക്കിലെ പല ഉപകരണങ്ങൾക്കും കേടുപാടുകള്‍ പറ്റിയിരുന്നു. പല ഉപകരണങ്ങളും പ്രവർത്തനക്ഷമം അല്ലാതായി. എന്നാൽ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ച് മോടി കൂട്ടാൻ ഉള്ള ഒരുക്കത്തിലാണ് കണ്ണൂർ സയൻസ് പാർക്ക്‌. ഇതിനായി ജില്ല പഞ്ചായത്തിന്‍റെ 10 ലക്ഷം രൂപയാണ് ഉപയോഗിക്കുന്നത്. അവധിക്കാലത്തിന് മുൻപ് മെയ് മാസം സയൻസ് പാർക്കിന്‍റെ നവീകരണം പൂർത്തിയാക്കാൻ ആകുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

ALSO READ: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ; പ്രവത്തനാരംഭം നിർവഹിച്ച് മുഖ്യമന്ത്രി

കുട്ടികളിലും മുതിർന്നവരിലും കൗതുകം ഉണർത്തുന്ന രീതിയിൽ ഒരുപാട് ഉപകരണങ്ങൾ സയൻസ് പാർക്കിൽ ഉണ്ടെന്നും ത്രീഡി ഷോ കൂടി വരുന്നതോടെ ഇവിടെയെത്തുന്നവർക്ക് കൂടുതൽ അറിവുകൾ പകരാനാവുമെന്നും ഡയറക്‌ടർ ജ്യോതി കേളോത്ത് പറഞ്ഞു. നിലവിലുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനൊപ്പം പുതിയവ വാങ്ങാനും ഈ തുക ഉപയോഗിക്കും. ഇതിനുപുറമേ മുൻപ് സയൻസ് പാർക്കിനകത്തുണ്ടായിരുന്ന മിനി പ്ലാനറ്റോറിയം പ്രവർത്തനസജ്ജമാക്കും. സയൻസ് പാർക്കിനകത്ത് പ്രത്യേക ഐഎസ്ആർഒ പവലിയനും ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.