ETV Bharat / state

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

author img

By

Published : Sep 9, 2019, 11:44 PM IST

Updated : Sep 10, 2019, 2:18 AM IST

ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതോടെ കൈയ്യേറ്റക്കാരനാണെന്ന് തെളിഞ്ഞെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്

ഇടുക്കി: കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി ഇടുക്കി യൂത്ത് കോൺഗ്രസ്. പട്ടയം റദ്ദാക്കിയതോടെ മുൻ എംപി ജോയ്‌സ് ജോർജ് കൈയ്യേറ്റക്കാരനാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയും ഇടതുപക്ഷവും നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് ദേവികുളം പൊലീസ് സ്റ്റേഷനിൽ നൽകിയ എട്ട് പരാതികളിലുള്ള അന്വേഷണം ഹൈക്കോടതിയിലാണ്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ഇടുക്കി സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ജോയ്സ് ജോർജ് കൈയ്യേറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശമായിരുന്നു. കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സർക്കാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം

കഴിഞ്ഞ ദിവസം ജോയ്സ് ജോർജിന്‍റെ കുടുംബം കൈവശം വച്ചിരുന്ന കൊട്ടക്കമ്പുരിലെ ഭൂമിയുടെ തണ്ടപ്പേര് നമ്പർ ദേവികുളം സബ് കലക്ടർ റദ്ദാക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തതിനാലാണ് നടപടി സ്വീകരിച്ചത്.

Intro:കൊട്ടാക്കാമ്പൂർ ഭൂമിയിടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി ഇടുക്കി യൂത്ത് കോൺഗ്രസ്. പട്ടയം റദ്ദാക്കിയതോടെ മുൻ എം.പി ജോയിസ് ജോർജ് കൈയ്യേറ്റക്കാരനാണെന്നു തെളിഞ്ഞെന്നും, മുഖ്യമന്ത്രിയും, ഇടതുപക്ഷവും നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.Body:


വി.ഒ


ജോയിസ് ജോർജ് കൈയ്യേറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശമായിരുന്നു. യൂത്ത് കോൺഗ്രസ് ദേവികുളം പോലീസ് സ്റ്റേഷനിൽ നൽകിയ 8 പരാതിയിൽ മേലുള്ള അന്വേഷണം ഹൈകോടതിയിൽ നിലനിൽക്കുകയാണ്.പരാതി ലഭിച്ചതോടെ മൂന്നാർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ഇടുക്കി സെക്ഷൻസ് കോടതി കണ്ടെത്തിയിരുന്നു. കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സർക്കാരും, ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.കേസിൽ സി.ബി.ഐ അന്വേഷണം നടത്തിയാൽ മാത്രമേ വിശ്വാസയോഗ്യമായ നടപടി ഉണ്ടാകുവെന്നും ഇവർ പറഞ്ഞു.


ബൈറ്റ്

ബിജോ മാണി

(യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെന്റ് പ്രസിഡന്റ്)


മുഖ്യമന്ത്രിയുടെയും, ഇടതു പക്ഷത്തിന്റയും കൈയ്യേറ്റത്തിലെ നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. Conclusion:കഴിഞ്ഞ ദിവസം ജോയിസ് ജോർജിന്റ കുടുംബം കൈവശം വച്ചിരുന്ന കൊട്ടാക്കാമ്പുരിലെ ഭൂമിയുടെ തണ്ടപ്പേരു നമ്പർ ദേവികുളം സബ് കലക്ടർ റദ്ദാക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തതിനാലാണ് നടപടി സ്വീകരിച്ചത്.


ETV BHARAT IDUKKI
Last Updated : Sep 10, 2019, 2:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.