ETV Bharat / state

ബന്ധുവായ 15കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

author img

By

Published : Jan 23, 2022, 9:37 AM IST

മാവേലിക്കര സ്വദേശിയെയാണ് കമ്പംമെട്ട് പൊലീസ് പിടികൂടിയത്.

Youth arrested under posco act for rapping minor girl  minor girl raped in idukki  idukki crime  ബന്ധുവായ 15കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ  ഇടുക്കിയില്‍ യുവാവിനെതിരെ പോക്സോ  യുവാവിനെ പോക്സോ കേസില്‍ കമ്പംമെട്ട് പൊലീസ് പിടികൂടി
ബന്ധുവായ 15കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇടുക്കി: ബന്ധുവായ 15കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. മാവേലിക്കര സ്വദേശിയെയാണ് കമ്പംമെട്ട് പൊലീസ് പിടികൂടിയത്. തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പത്താം ക്ലാസുകാരിയായ മകളെ കാണാതെ വന്നു. വീടിനും സമീപപ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് കമ്പംമെട്ട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബന്ധുവായ യുവാവിന്‍റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും കട്ടപ്പനയിൽനിന്ന് കണ്ടെത്തുകയായിരുന്നു.

also read: സ്‌കൂളിലേയ്ക്ക് പോയ 14കാരിയെ പീഡിപ്പിച്ചു; 52കാരന്‍ പിടിയില്‍

വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.