ETV Bharat / state

കാട്ടാന വീട് തകര്‍ത്തു ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

author img

By

Published : Apr 16, 2022, 8:56 PM IST

വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യമാണ് പ്രദേശത്ത് നിലവില്‍

കാട്ടാന ആക്രമണം  രാജകുമാരി ബി ഡിവിഷന്‍  wild elephant attack  ചിന്നക്കനാല്‍ ഫോറസ്‌റ്റ് ഓഫീസ്  chinnakaknal forest office  wild elephant  elephant attack in idukki
കാട്ടാന ആക്രമണത്തില്‍ വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി : രാജകുമാരി ബി ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു. വിഷുദിനത്തില്‍ രാത്രിയോടെയാണ് സംഭവം. ആനയുടെ ശബ്‌ദം കേട്ട് വീട്ടുടമ മുത്തുമുനിയാണ്ടിയും കുടുംബവും ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

ആക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീട്ടിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ ആന ഭക്ഷിച്ചു. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്‌ടങ്ങള്‍ വിലയിരുത്തി.

കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു

Also read: കാട്ടാന ശല്യം നേരിടാന്‍ സോളാര്‍ ഫെന്‍സിങ് പദ്ധതിയുമായി നെടുങ്കണ്ടം പഞ്ചായത്ത്

മേഖലയില്‍ വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവില്‍. രണ്ടാഴ്‌ച മുന്‍പ് കാട്ടാന ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചയാളുടെ മൃതദേഹവുമായി പ്രദേശവാസികള്‍ ചിന്നക്കനാല്‍ ഫോറസ്‌റ്റ് ഓഫിസ് ഉപരോധിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.