ETV Bharat / state

ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമം; ഒരാൾ പിടിയില്‍

author img

By

Published : Sep 28, 2019, 8:58 PM IST

Updated : Sep 28, 2019, 9:34 PM IST

ചന്ദന മോഷ്ടാവ് തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയായ മണിവേലുവാണ് വനം വകുപ്പ് ഉദ്യാഗസ്ഥരുടെ പിടിയിലായത്. സേലം സ്വദേശികളായ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

ചന്ദന മോഷണം; പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

ഇടുക്കി: ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. ചന്ദന മോഷ്ടാവ് മണിവേലുവാണ് വനം വകുപ്പ് ഉദ്യാഗസ്ഥരുടെ പിടിയിലായത്. മണിവേലുവിനൊപ്പമുണ്ടായിരുന്ന സേലം സ്വദേശികളായ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. 10 ലക്ഷം രൂപ വിലവരുന്ന ചന്ദനവും വനം വകുപ്പ് ഉദ്യാഗസ്ഥര്‍ വീണ്ടെടുത്തു.

ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമം; ഒരാൾ പിടിയില്‍

വ്യാഴാഴ്ച രാത്രി രണ്ടാം നമ്പർ ചന്ദന റിസര്‍വ്വിലേക്ക് മോഷണസംഘം കടന്നതായി വനം വകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മറയൂര്‍ പയസ്‌നഗര്‍ ചന്ദന റിസര്‍വ്വിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ചേർന്ന് വനമേഖല വളഞ്ഞ് തെരച്ചിൽ നടത്തിയത്. അർദ്ധരാത്രിയോടെ മണിവേലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡി.എഫ്.ഒ എ.കെ. നിജേഷ് പറഞ്ഞു.

Intro:ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു.ചന്ദന മോഷ്ടാവ് തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയായ മണിവേലുവാണ് വനപാലകരുടെ പിടിയിലായത്.Body:മണി വേലുവിനൊപ്പമുണ്ടായിരുന്ന സേലം സ്വദേശികളായിരുന്ന മൂന്ന് പേര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.മണി വേലുവിനെ കസ്റ്റഡിയിലെടുത്തതിലൂടെ മറയൂര്‍ കാരയൂര്‍ ചന്ദന റിസര്‍വ്വിൽ നിന്നും ലക്ഷങ്ങളുടെ ചന്ദനം വെട്ടിക്കടത്താനുള്ള ശ്രമമാണ് വനപാലകർ പരാജയപ്പെടുത്തിയത്. 10 ലക്ഷം രൂപ വിലവരുന്ന ചന്ദനവും വനപാലകർ വീണ്ടെടുത്തു.മോഷണസംഘം വ്യാഴാഴ്ച രാത്രി രണ്ടാം നമ്പർ ചന്ദന റിസര്‍വ്വിലേക്ക് കടന്നതായി വനപാലകർക്ക് സൂചന ലഭിച്ചു. ഇതേത്തുടർന്ന് മറയൂര്‍ പയസ്‌നഗര്‍ ചന്ദനറിസര്‍വ്വിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ചേർന്ന് വനമേഖല വളഞ്ഞ് തിരച്ചിലിൽ നടത്തി അർദ്ധരാത്രിയോടെ മണിവേലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന്
ഡി എഫ് ഒ എ കെ നിജേഷ് പറഞ്ഞു.

ബൈറ്റ്

എ കെ നിജേഷ്

ഡി എഫ് ഒConclusion:പ്രതികൾ കടത്തുവാൻ ശ്രമിച്ച 60 കിലോഗ്രാം ചന്ദനക്കാതൽ വനപാലകർ പിടിച്ചെടുത്തു.
രക്ഷപെട്ടവർ സേലം സ്വദേശികളാണെന്നും വൈകാതെ പിടികൂടുമെന്നും വനപാലകർ അറിയിച്ചു.

അഖിൽ വി ആർ
ദേവികുളം
Last Updated : Sep 28, 2019, 9:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.