ETV Bharat / state

പരിസ്ഥിതി സൗഹാര്‍ദ അക്ഷയ ഊര്‍ജ പാര്‍ക്കിന്‍റെ ഒന്നാം ഘട്ടം സജ്ജം

author img

By

Published : Jun 8, 2022, 7:20 PM IST

ആമപ്പാറയിലെ സൗരോര്‍ജ പ്ലാന്‍റ് പ്രവര്‍ത്തനമാരംഭിച്ചത് വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും

പരിസ്ഥിതി സൗഹാര്‍ദ അക്ഷയ ഊര്‍ജ്ജപാര്‍ക്കിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി  The first phase of the eco friendly Akshaya Energy Park has been completed  സൗരോര്‍ജ പാര്‍ക്ക്  രാമക്കല്‍മേട് സൗരോര്‍ജ പാര്‍ക്ക്  ഇടുക്കി ആമപാറ  Idukki Amapara  Ramakkalmedu Solar Energy Park
പരിസ്ഥിതി സൗഹാര്‍ദ അക്ഷയ ഊര്‍ജ്ജപാര്‍ക്കിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

ഇടുക്കി : രാമക്കല്‍മേടിലെ പരിസ്ഥിതി സൗഹാര്‍ദ അക്ഷയ ഊര്‍ജ പാര്‍ക്കിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ഇതോടെ ആമപ്പാറയിലെ മലനിരയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ആമപ്പാറയിലെ നാല് ഏക്കര്‍ ഭൂമിയില്‍ 12 കോടി രൂപ മുതല്‍ മുടക്കിലാണ് 3024 സോളാര്‍ പാനലുകളും ഊര്‍ജ സംഭരണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിസ്ഥിതി സൗഹാര്‍ദ അക്ഷയ ഊര്‍ജ പാര്‍ക്കിന്‍റെ ഒന്നാം ഘട്ടം സജ്ജം

also read: സൗരോര്‍ജത്തിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: എം.എം.മണി

സിഡാക്കിന്‍റെയും കെല്‍ട്രോണിന്‍റെയും സംയുക്ത നേതൃത്വത്തില്‍ ഗ്രിഡ് റ്റൈ ഇന്‍വര്‍ട്ടറുകളാണ് ഊര്‍ജ സംഭരണത്തിനായി സ്ഥാപിച്ചിരിക്കുന്നത്. 500 കിലോവാട്ടാണ് ഇന്‍വര്‍ട്ടറുകളുടെ സംഭരണ ശേഷി. രണ്ടാം ഘട്ടത്തില്‍ സ്ഥാപിക്കുന്ന കാറ്റാടികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ സംയോജനത്തിനായും ഇന്‍വര്‍ട്ടറുകള്‍ പ്രയോജനപ്പെടുത്തും.

പ്ലാന്‍റ് പ്രവര്‍ത്തന സജ്ജമായത് വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്ന് എം.എം മണി എം.എല്‍.എ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.