ETV Bharat / state

കൃഷിയില്‍ സ്ട്രോബറി മധുരം നിറച്ച് സോജൻ

author img

By

Published : Feb 27, 2020, 6:17 PM IST

Updated : Feb 27, 2020, 7:18 PM IST

എട്ട് വര്‍ഷം മുമ്പാണ് സോജന്‍ സ്‌ട്രോബറി കൃഷിയിലേക്ക് തിരിയുന്നത്. തുടക്കത്തില്‍ പരാജയത്തിന്‍റെ കയ്‌പറിഞ്ഞെങ്കിലും പിന്നീട് ശാസ്‌ത്രീയ കൃഷിരീതിയിലൂടെ മികച്ച വിജയം നേടുകയായിരുന്നു. കൃഷിവകുപ്പിന്‍റെ സഹായത്തോടെ പൂനെയില്‍ വെച്ചായിരുന്നു ശാസ്ത്രീയ കൃഷി പരിപാലനത്തില്‍ സോജന്‍ പരിശീലനം നേടിയത്

idukki strowberry  strowberry farming  സ്‌ട്രോബറി കൃഷി  പള്ളിവാതുക്കല്‍ സോജന്‍  സോജന്‍ സ്‌ട്രോബറി
മലമേട്ടില്‍ കായ്‌ക്കും രുചിയേറും സ്‌ട്രോബറികൾ; മികച്ച നേട്ടം കൊയ്‌ത് സാജന്‍

ഇടുക്കി: സ്‌ട്രോബറി കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച് ചിന്നക്കനാല്‍ സ്വദേശി പള്ളിവാതുക്കല്‍ സോജന്‍. കഴിഞ്ഞ എട്ട് വര്‍ഷമായി സ്‌ട്രോബറി കൃഷിയില്‍ സജീവമായ സോജന്‍, ഇടുക്കി ജില്ലയിലെ മികച്ച സ്‌ട്രോബറി കര്‍ഷകനുള്ള പുരസ്‌കാര ജേതാവ് കൂടിയാണ്. കുടിയേറ്റ കര്‍ഷക കുടുംബത്തിലെ അംഗമായ ഇദ്ദേഹം കഴിഞ്ഞ മുപ്പത് വര്‍ഷമായി ജൈവ സമ്മിശ്ര കൃഷിയിലും സജീവമാണ്.

കൃഷിയില്‍ സ്ട്രോബറി മധുരം നിറച്ച് സോജൻ

എട്ട് വര്‍ഷം മുമ്പാണ് സോജന്‍ സ്‌ട്രോബറി കൃഷിയിലേക്ക് തിരിയുന്നത്. തുടക്കത്തില്‍ പരാജയത്തിന്‍റെ കയ്‌പറിഞ്ഞെങ്കിലും പിന്നീട് ശാസ്‌ത്രീയ കൃഷിരീതിയിലൂടെ മികച്ച വിജയം നേടുകയായിരുന്നു. കൃഷിവകുപ്പിന്‍റെ സഹായത്തോടെ പൂനെയില്‍ വെച്ചായിരുന്നു ശാസ്ത്രീയ കൃഷി പരിപാലനത്തില്‍ സോജന്‍ പരിശീലനം നേടിയത്. പൂനെയില്‍ നിന്നുമെത്തിച്ച അത്യുല്‍പാദന ശേഷിയുള്ള നെബുല ഇനത്തില്‍പ്പെട്ട ഹൈബ്രിഡ് തൈകളാണ് കൃഷി ചെയ്യുന്നത്. അയ്യായിരത്തോളം ചെടികളില്‍ നിന്നായി ആഴ്‌ചയില്‍ പതിനയ്യായിരം രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നും വിപണി സാധ്യതയും ലാഭകരവുമായ കൃഷിയാണിതെന്നും സാജന്‍ പറയുന്നു.

ജൈവ രീതിയിലുള്ള കൃഷിരീതിയില്‍ കീടരോഗങ്ങളെ പ്രതിരോധിക്കുന്നതിന് ജമന്തിയും സൂര്യകാന്തിയും ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. സ്‌ട്രോബറി പഴങ്ങള്‍ വില്‍പന നടത്തുന്നതിനൊപ്പം ജാം, സ്‌ക്വാഷ് അടക്കമുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനവും സോജന്‍റെ മികച്ച വരുമാനമാര്‍ഗമാണ്. ഭാവിയില്‍ കര്‍ഷകരുടെ കൂട്ടായ്‌മ രൂപീകരിച്ച് കൃഷി വ്യാപിപ്പിക്കാനും സ്‌ട്രോബറിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കയറ്റി അയക്കാനുമുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

Last Updated :Feb 27, 2020, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.