ETV Bharat / state

ഉപരിപഠനത്തിന് സൗകര്യമില്ല ; അടിമാലി സർക്കാർ സ്‌കൂളില്‍ പ്ലസ് ടു തുടങ്ങണമെന്ന ആവശ്യം ശക്തം

author img

By

Published : Jun 11, 2021, 10:01 AM IST

ആദിവാസി ഊരുകളിലെ കുട്ടികൾ അടക്കം ആശ്രയിക്കുന്ന ഇടുക്കിയിലെ അടിമാലി ഗവണ്‍മെന്‍റ് സ്‌കൂളില്‍ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

അടിമാലി ഗവ സ്‌കൂള്‍ വാര്‍ത്ത  അടിമാലി ഗവ സ്‌കൂള്‍ പ്ലസ് ടു വാര്‍ത്ത  ഹയര്‍ സെക്കന്‍ഡറി വിഭാഗം അടിമാലി സ്‌കൂള്‍ വാര്‍ത്ത  ദേവിയാര്‍ കോളനി ഗവ സ്‌കൂള്‍ വാര്‍ത്ത  ഇടുക്കി അടിമാലി വാര്‍ത്തകള്‍  അടിമാലി വാര്‍ത്തകള്‍  ഇടുക്കി വാര്‍ത്തകള്‍  plus two course in adimali govt school news  adimali govt school higher secondary news  adimali government school news  adimali latest news  deviyar colony govt school news  idukki malayalam latest news
ഉപരിപഠനത്തിന് സൗകര്യമില്ല ; അടിമാലി ഗവ സ്‌കൂളില്‍ പ്ലസ് ടു തുടങ്ങണമെന്ന ആവശ്യം ശക്തം

ഇടുക്കി: ഇടുക്കിയിലെ അടിമാലി ഗവണ്‍മെന്‍റ് സ്‌കൂളില്‍ പ്ലസ് ടു തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ആദിവാസി പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്. ഉപരിപഠന സാധ്യതകൾ ഇല്ലാത്തതിനാൽ പത്താം ക്ലാസിന് ശേഷം തുടർ പഠനം അവസാനിപ്പിക്കുകയാണ് പലരും.

ദേവിയാർ കോളനി ഗവ സ്‌കൂളില്‍ വൊക്കേഷണൽ കോഴ്‌സ് ഉണ്ടെങ്കിലും പരിമിതമായ സീറ്റുകളേ നിലവിലുള്ളൂ. ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.

നിലവിൽ മേഖലയിലെ രണ്ട് എയ്‌ഡഡ് സ്‌കൂളുകളിലാണ് പ്ലസ് ടു കോഴ്‌സ് ഉള്ളത്. ഈ സാഹചര്യത്തില്‍ പുതിയ അധ്യയന വർഷത്തിൽ സർക്കാർ ഇടപെട്ട് ഹയര്‍ സെക്കന്‍ഡറി വിഭാഗം തുടങ്ങണമെന്നാണ് ജനപ്രതിനിധികളുടേയും പൂർവ്വ വിദ്യാർഥികളുടെയും ആവശ്യം.

Also read: ഇടുക്കിയില്‍ റോഡ് നിര്‍മ്മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.