ETV Bharat / state

സര്‍ക്കാര്‍ ഉത്തരവുകള്‍ വാക്കിലൊതുങ്ങി; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍

author img

By

Published : Oct 31, 2022, 9:09 AM IST

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളിലേക്ക് ലഭിക്കേണ്ട ഗ്രാന്‍റ് ലഭിക്കുന്നില്ല

സര്‍ക്കാര്‍ ഉത്തരവുകള്‍ വാക്കിലൊതുങ്ങി  സാമ്പത്തിക പ്രതിസന്ധി  സ്‌പെഷ്യല്‍ സ്‌കൂളുകള്‍  Special schools hit by financial crisis  financial crisis  Special schools  കടുത്ത സാമ്പത്തിക പ്രതിസന്ധി  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കി ജില്ല വാര്‍ത്തകള്‍  ഇടുക്കി പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍

ഇടുക്കി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍. സംസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍ക്ക് എയ്‌ഡഡ്‌ പദവി നല്‍കിയെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വാക്കിലൊതുങ്ങി. 2015ല്‍ 33 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കാണ് സര്‍ക്കാര്‍ എയ്‌ഡഡ്‌ പദവി നല്‍കിയത്.

ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ അടക്കമുള്ള നടപടികളും ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഉത്തരവ് വരവിപ്പിച്ചു. പല സ്‌കൂളുകള്‍ക്കും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഗ്രാന്‍റ് ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി എ മുതല്‍ ഡി വരെ കാറ്റഗറികളിലായി തിരിച്ചാണ് നിലവില്‍ സ്‌കൂളുകള്‍ക്കുള്ള ഗ്രാന്‍റ് വിതരണം.

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍

എ,ബി കാറ്റഗറികളില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ കുട്ടികള്‍ ഉണ്ടെങ്കിലും മിക്ക സ്‌കൂളുകളേയും സി,ഡി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അധ്യയന വര്‍ഷത്തിലെ പത്ത് മാസത്തേയ്ക്കാണ് ഗ്രാന്‍റ് നല്‍കുക. എന്നാല്‍ മിക്ക സ്‌കൂളുകളും 12 മാസവും പ്രവര്‍ത്തിക്കുന്നുണ്ട്.

സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നെടുങ്കണ്ടം ആശ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ 75ല്‍ അധികം കുട്ടികളുണ്ട്. എന്നാല്‍ പരിശീലകരും ആയയും ഉള്‍പ്പടെ ആറ് ജീവനക്കാര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നത്. എട്ട് കുട്ടികള്‍ക്ക്, ഒരു പരിശീലകന്‍ എന്ന ആനുപാതം, അംഗീകരിച്ച്, ഗ്രാന്‍റ് നല്‍കുന്നില്ല. ഫിസിയോ തെറാപ്പിസ്‌റ്റ്‌ ഉള്‍പ്പടെ 21 ജീവനക്കാരാണ് സ്‌കൂളില്‍ സ്ഥിരമായുള്ളത്.

കല, കായിക രംഗത്തെ കുട്ടികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി താത്കാലിക ജീവനക്കാരുടെ സേവനവും സ്‌കൂളില്‍ ലഭ്യമാക്കുന്നുണ്ട്. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സ്‌കൂളിന് ശമ്പളം ഇനത്തില്‍ 10 മാസത്തേയ്ക്ക് പതിനാറര ലക്ഷത്തോളം രൂപയാണ് അനുവദിക്കുക. കുട്ടികളുടെ ഭക്ഷണം, ഓഫിസ് നിര്‍വ്വഹണം, ഗതാഗതം തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കായി ഒന്നര ലക്ഷത്തോളം രൂപയും നല്‍കും.

18 വയസിന് ശേഷം കുട്ടികളുടെ പുനരധിവാസത്തിനും സര്‍ക്കാര്‍ ഇടപെടല്‍ ഇല്ല. സ്‌കൂളുകളോടനുബന്ധിച്ച് നടത്തുന്ന ചെറുകിട യൂണിറ്റുകളെ ആശ്രയിച്ചാണ് ഇവര്‍ കുറഞ്ഞ വരുമാനം കണ്ടെത്തുന്നത്. നെടുങ്കണ്ടത്ത് മെഡിസിന്‍ കവര്‍ നിര്‍മ്മാണമാണ് ഇവരുടെ പ്രധാന ആശ്രയം. പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടിയാണ് ഇത്തരത്തിലുള്ള ഭൂരിപക്ഷം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ പല ഘട്ടങ്ങളിലും ആവശ്യത്തിന് തുക കണ്ടെത്താന്‍ മാനേജ്‌മെന്‍റുകള്‍ക്ക് സാധിക്കാറില്ല. എയ്‌ഡഡ്‌ പ്രഖ്യാപനം നടപ്പിലാക്കിയില്ലെങ്കിലും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ഗ്രാന്‍റ് ഏര്‍പ്പെടുത്താനെങ്കിലും സര്‍ക്കാര്‍ തല ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.