ETV Bharat / state

സ്‌കൂള്‍ വിദ്യാര്‍ഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; കുഞ്ഞ് സഹപാഠിയുടേതെന്ന് പെണ്‍കുട്ടി

author img

By

Published : Mar 16, 2023, 4:03 PM IST

Updated : Mar 16, 2023, 5:08 PM IST

വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സഹപാഠിയുമായി താന്‍ സ്‌നേഹത്തിലാണെന്നും കുഞ്ഞ് അയാളുടേതാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു

Idukki  Idukki minor girl gave birth to baby  sixteen year old girl gave birth to baby  girl gave birth to baby girl in Idukki  പതിനാറുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി  പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി  പെണ്‍കുട്ടി പ്രസവിച്ചു  സ്‌കൂൾ വിദ്യാർഥിനി പ്രസവിച്ചു  സ്‌കൂള്‍ വിദ്യാര്‍ഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി  പീരുമേട് താലൂക്ക് ആശുപത്രി
സ്‌കൂള്‍ വിദ്യാര്‍ഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനി പ്രസവിച്ചു. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് പൊലീസ് അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി പ്രസവിച്ചത്.

ഇന്ന് കുട്ടി സ്‌കൂളിൽ പോയിരുന്നില്ല. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയേയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുഞ്ഞിനാണ് പെണ്‍കുട്ടി ജന്മം നല്‍കിയത്.

സ്‌കൂളിൽ കഴിഞ്ഞ വർഷം വരെ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി പെൺകുട്ടി സ്നേഹത്തിലായിരുന്നു. ഇയാളുടേതാണ് കുഞ്ഞെന്നാണ് പെൺകുട്ടി പറയുന്നത്. ഇയാളും പ്രായപൂർത്തി ആകാത്തയാളാണ്. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രായപൂര്‍ത്തിയാകാത്ത അമ്മമാര്‍ നിരവധി: ഫെബ്രുവരിയില്‍ അടിമാലിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് 20കാരനായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.

കോട്ടയം മെഡിക്കല്‍ കേളജിലാണ് അടിമാലിയിലെ പെണ്‍കുട്ടി പ്രസവിച്ചത്. ആശുപത്രി നടപടികളുടെ ഭാഗമായി ആധാര്‍ കാര്‍ഡ് ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടി മൈനര്‍ ആണെന്ന് ആശുപത്രി അധികൃതര്‍ക്ക് മനസിലായതി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിലായ യുവാവ് ഭര്‍ത്താവാണ് എന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ നല്‍കിയ വിവരം.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ പതിനേഴുകാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചിരുന്നു. വയറുവേദനയെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയാണ് ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

യൂട്യൂബ് നോക്കി പ്രസവിച്ച മലപ്പുറത്തെ 17കാരി: 2021 ഒക്‌ടോബറില്‍ മലപ്പുറത്ത് 17കാരി യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. വീട്ടില്‍ മുറിയ്‌ക്കുള്ളിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. 21കാരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി ഗര്‍ഭിണി ആയത്.

ഗര്‍ഭിണി ആയതുമുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടെന്ന് കള്ളം പറഞ്ഞ് പെണ്‍കുട്ടി മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പൊക്കിള്‍ക്കൊടി മുറിച്ചതും പെണ്‍കുട്ടി ഒറ്റയ്‌ക്കായിരുന്നു. സംഭവത്തില്‍ അയല്‍വാസിയെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

മാര്‍ച്ച് രണ്ടിന് സമാനമായ സംഭവം നാഗ്‌പൂരിലും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 15 കാരിയാണ് യൂട്യൂബ് നോക്കി പ്രസവിച്ചത്. താന്‍ ഗര്‍ഭിണി ആണെന്ന വിവരം വീട്ടുകാരോട് മറച്ചു വച്ച പെണ്‍കുട്ടി തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മാത്രം പറഞ്ഞിരുന്നു. യൂട്യൂബ് നോക്കി പ്രസവിച്ച ശേഷം നവജാത ശിശുവിനെ പെണ്‍കുട്ടി കൊലപ്പെടുത്തുകയും ചെയ്‌തു.

2020 മെയ് മാസത്തില്‍ കര്‍ണാടകയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത് വാര്‍ത്തയായിരുന്നു. ഷഹബാദ് നഗരത്തിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലായിരുന്നു സംഭവം.

ഫെബ്രുവരിയില്‍ മൈസൂരിലെ 17കാരി കുഞ്ഞിന് ജന്മം നല്‍കിയതും വാര്‍ത്തയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്‌തതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പോക്‌സോ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ രഹസ്യമായാണ് പെണ്‍കുട്ടി പ്രസവിച്ചത്. എന്നാല്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗുണ്ടല്‍പേട്ട് ശിശു സംരക്ഷണ ഓഫിസര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Last Updated : Mar 16, 2023, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.