ETV Bharat / state

കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു: എട്ട് മരണം

author img

By

Published : Dec 24, 2022, 6:25 AM IST

Updated : Dec 24, 2022, 8:29 AM IST

പത്ത് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. കുട്ടിയുൾപ്പെടെ രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. ശബരിമലയിൽ നിന്ന് തീർഥാടകരുമായി മടങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

sabarimala pilgrims vehicle accident in idukki  sabarimala pilgrims vehicle overturns  sabarimala pilgrims  sabarimala pilgrimage  sabarimala  sabarimala accident  sabarimala road accident  ശബരിമല തീര്‍ഥാടകര്‍  ശബരിമല തീര്‍ഥാടകര്‍ക്ക് വാഹനാപകടം  വാഹനം കൊക്കയിലേക്ക് മറിഞ്ഞു  ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു  ശബരിമല വാഹനാപകടത്തിൽ മരണം  ശബരിമല തീർഥാടകരുടെ വണ്ടി മറിഞ്ഞു  ശബരിമല  ശബരിമല തീർഥാടനം  ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞു  ശബരിമല തീര്‍ഥാടകര്‍ അപകടം  accident in idukki kumali
ശബരിമല തീര്‍ഥാടകര്‍

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു

ഇടുക്കി: കുമളിക്ക് സമീപം ശബരിമലയിൽ നിന്നും മടങ്ങിയ തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷൺമുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ (43) എന്നിവരാണ് മരിച്ച ആറ് പേർ. മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കേരള-തമിഴ്‌നാട് അതിർത്തിയായ കുമളിയിൽ നിന്നും 3 കിലോമീറ്റർ അകലെ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്.

പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഏഴു വയസുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. ഈ സമയം അതുവഴി വന്ന ഒരു വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവരാണ് അപകട വിവരം കുമളി പൊലീസിനെ അറിയിച്ചത്.

തുടർന്ന് കുമളി സിഐ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ടുപേരെ കമ്പത്തുള്ള ആശുപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കൽ കോളജിലേക്കുമെത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് ഇതിലൊരാള്‍ മരിച്ചത്. ഏഴ് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ കുട്ടിയെ ചികിത്സയ്‌ക്ക് ശേഷം ബന്ധുക്കൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.

തമിഴ്‌നാട് പൊലീസും ഫയർഫോഴസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഗുരുതരമായി പരിക്കേറ്റയാൾ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

Last Updated : Dec 24, 2022, 8:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.