ETV Bharat / state

ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നുള്ള ആദ്യ മന്ത്രിയായി റോഷി അഗസ്റ്റിൻ ഇന്ന് ചുമതലയേൽക്കും

author img

By

Published : May 19, 2021, 11:37 PM IST

അഞ്ചാം തവണ ഇടുക്കിയില്‍ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയത്തിന് അപ്പുറമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നേടിയ മികച്ച വിജയം റോഷിയുടെ വ്യക്തിപരമായ വിജയം കൂടിയാണ്.

Roshi Augustine  Idukki constituency  റോഷി അഗസ്റ്റിൻ  ഇടുക്കി നിയോജക മണ്ഡലം  കേരളാ കോണ്‍ഗ്രസ്  Kerala congress  കെഎസ്‌സി  കെഎം മാണി  എംഎല്‍എ  കെഎം മാണി  തോമസ് ചാഴികാടൻ  KM MAANI
ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നുള്ള ആദ്യ മന്ത്രിയായി റോഷി അഗസ്റ്റിൻ ഇന്ന് ചുമതലയേൽക്കും

ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നുള്ള ആദ്യ മന്ത്രിയായി റോഷി അഗസ്റ്റിൻ നാളെ ചുമതലയേൽക്കും. ഇത് ഇടുക്കിക്ക് ചരിത്ര നിമിഷമാകും. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ കടന്നു വന്ന റോഷി അഗസ്റ്റിൻ രണ്ടര പതിറ്റാണ്ടായി ഇടുക്കിയിലെ ജനങ്ങളുടെ മനസറിഞ്ഞ എംഎൽഎ ആണ്.

പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ വീട്ടില്‍ അഗസ്റ്റിന്‍ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20 ന് ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഇടക്കോലി ഗവ. ഹൈസ്കൂള്‍ ലീഡറായി തുടക്കം. പിന്നീട് കെഎസ്‌സി(എം) യൂണിറ്റ് പ്രസിഡന്‍റായും പാലാ സെന്‍റ് തോമസ് കോളജ് യൂണിറ്റ് പ്രസിഡന്‍റായും യൂണിയന്‍ ഭാരവാഹിയായും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. തുടർന്ന് കേരളാ കോണ്‍ഗ്രസ്(എം) ന്‍റെ ഭാരവാഹിയായി മാറി. കേരളാ ലീഗല്‍ എയ്ഡ് അഡ്വൈസറി ബോര്‍ഡ് മെമ്പറായും രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ആദ്യകാല പ്രവര്‍ത്തനം. കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്‍റായിരിക്കെ അഴിമതിക്കും ലഹരി വിപത്തുകള്‍ക്കുമെതിരെ 1995 ല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001ല്‍ വിമോചന യാത്രയും നടത്തി ശ്രദ്ധേയമായി.

റോഷി അഗസ്റ്റിന്‍റെ നിയമസഭയിലേക്കുള്ള കന്നിയങ്കം പേരാമ്പ്രയില്‍ നിന്നായിരുന്നു. അതും ഇരുപത്തിയാറാം വയസില്‍. കന്നിയങ്കത്തിൽ പരാജയം സംഭവിച്ചെങ്കിലും കെഎം മാണിയുടെ പ്രിയ ശിഷ്യൻ 2001ല്‍ ഇടുക്കിയില്‍ നിന്നും ത്രികോണ മത്സരത്തില്‍ സിറ്റിങ് എംഎല്‍എയെ പരാജയപ്പെടുത്തി മികച്ച വിജയം നേടി. തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാൻ റോഷി അഗസ്റ്റിനായി. ഇരുപത് വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ റോഷിയെ ശ്രദ്ധേയനാക്കി. രാഷ്ട്രീയത്തിനതീതമായി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്ത സൗഹൃദങ്ങളും വ്യക്തി ബന്ധങ്ങളും വോട്ടായി റോഷി അഗസ്റ്റിന് മാറിയിട്ടുണ്ട്.

കേരള കോൺഗ്രസ് എം നേതാവ് കെഎം മാണിയോടും അദ്ദേഹത്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണിയോടും വിശ്വസ്തതയും കൂറും പുലർത്തിയ റോഷിക്ക് താൻ ഉയർത്തിപ്പിടിച്ച നിലപാടുകളുടെ അംഗീകാരമായാണ് മന്ത്രിസ്ഥാനം ലഭിക്കുന്നത്. കേരള കോൺഗ്രസിലെ പിളർപ്പിൽ റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, ഡോ. എൻ ജയരാജ് എന്നിവർ ഉയർത്തിയ നിലപാടും നൽകിയ പിന്തുണയുമാണ് ജോസ് കെ മാണിക്ക് കേരള കോൺഗ്രസ് എം എന്ന പാർട്ടിയുടെ അംഗീകാരം നേടുവാനും തെരഞ്ഞെടുപ്പ് കമ്മീഷനിലും കോടതികളിലും നടന്ന വ്യവഹാരങ്ങളിൽ വിജയം കൈവരിക്കാൻ ആയതും. പാർട്ടിയുടെ രണ്ടില ചിഹ്നം തിരികെ നേടുവാനും ഇതിലൂടെ കഴിഞ്ഞു.

അഞ്ചാം തവണ ഇടുക്കിയില്‍ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയത്തിന് അപ്പുറമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നേടിയ മികച്ച വിജയം റോഷിയുടെ വ്യക്തിപരമായ വിജയം കൂടിയാണ്. കേരള കോൺഗ്രസ് എം രാഷ്ട്രീയത്തിലും മധ്യതിരുവിതാംകൂറിലും പ്രത്യേകിച്ച് മലയോര ജില്ലയായ ഇടുക്കിയിലും റോഷിയുടെ മന്ത്രി സ്ഥാനം പുതിയൊരു ചരിത്രമാകും. ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന റോഷി മന്ത്രിപദത്തിലെത്തുമ്പോൾ അത് കർഷർക്കും ഏറെ പ്രതീക്ഷ നൽകുന്നു.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ നേഴ്സ് ആയ റാണിയാണ് ഭാര്യ. മൂത്ത മകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠനം നടത്തുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.