ETV Bharat / state

തമിഴ്‌നാടിന്‍റെ മുന്നറിയിപ്പിന് കാത്തു നില്‍ക്കില്ല; സുരക്ഷ ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

author img

By

Published : Dec 2, 2021, 8:51 PM IST

Mullaperiyar dam: മുല്ലപ്പെരിയാറിലെ ജലം രാത്രി തുറന്നുവിടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Minister Roshi Augustine on Mullaperiyar  തമിഴ്‌നാടിന്‍റെ മുന്നറിയിപ്പിന് കാത്തു നില്‍ക്കില്ലെന്ന് റോഷി അഗസ്റ്റിന്‍  Roshi Augustine on Mullaperiyar dam opening  Mullaperiyar Dam  Kerala rain
തമിഴ്‌നാടിന്‍റെ മുന്നറിയിപ്പിന് കാത്തു നില്‍ക്കില്ല; മുല്ലപെരിയാർ തീരദേശവാസികൾക്ക് സുരക്ഷ ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയില്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലെത്തി സാഹചര്യം വിലയിരുത്തി. തുടര്‍ന്ന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

മുല്ലപ്പെരിയാറിലെ ജലം രാത്രി തുറന്നുവിടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു.
രാത്രിയില്‍ ജലം തുറന്ന് വിടുന്നതിനെ തുടര്‍ന്ന് അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്രമീകരണം പൂര്‍ത്തിയാക്കി. ദ്രുതകര്‍മ്മ സേന, ജീവനക്കാരുടെ സംഘം എന്നിവ മുഖേന ജനങ്ങള്‍ക്ക് സന്ദേശം നല്‍കും.

സ്ഥിരം അനൗണ്‍സ്‌മെന്‍റിനുള്ള സംവിധാനം ഒരുക്കാനും പ്രദേശത്ത് വെളിച്ചം ഉറപ്പാക്കാനും എസ്റ്റേറ്റ് റോഡ് തുറക്കാനും തീരുമാനിച്ചു. പൊലീസിന്‍റയും എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെയും സംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ മന്ത്രി പരിശോധിച്ചു.

also read: മലപ്പുറം ജില്ലയില്‍ കുഴല്‍പണ വേട്ട; 63 ലക്ഷത്തിന്‍റെ കുഴൽ പണവുമായി രണ്ടുപേര്‍ പിടിയില്‍

വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ കളക്‌ടര്‍ ഷീബ ജോര്‍ജ് ഐഎഎസ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ഉമ്മര്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീറണാകുന്നേല്‍, എസ്.പി. രാജേന്ദ്രന്‍, ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.