ETV Bharat / state

ജനവാസ മേഖലകളിലെ കാട്ടാനശല്യം; നടപടിയെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍

author img

By

Published : Oct 12, 2021, 7:28 PM IST

കഴിഞ്ഞ 20 വർഷത്തിനിടെ 41 പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്. ശാന്തൻപാറ, പൂപ്പാറ, ചിന്നക്കനാൽ മേഖലകളിലാണ് കാട്ടാന ശല്യം ഏറ്റവും രൂക്ഷം.

നവാസ മേഖലകളിലെ കാട്ടാനശല്യം; നടപടിയെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍
നവാസ മേഖലകളിലെ കാട്ടാനശല്യം; നടപടിയെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍

ഇടുക്കി: ജനവാസ മേഖലകളിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ 20 വർഷത്തിനിടെ 41 പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്. ശാന്തൻപാറ, പൂപ്പാറ, ചിന്നക്കനാൽ മേഖലകളിലാണ് കാട്ടാന ശല്യം ഏറ്റവും രൂക്ഷം.

കാടിറങ്ങുന്ന കാട്ടാനകൾ

ചിന്നക്കനാൽ 301 കോളനിയിൽ ആദിവാസികൾക്ക് ഭൂമി നൽകി പുനരധിവസിപ്പിച്ചത് 2001ലാണ്. കാട്ടാനകളുടെ ആവാസ മേഖലയിൽ ജനവാസം തുടങ്ങിയതോടെ ആനകൾ കാടിറങ്ങി തുടങ്ങി. ആനയിറങ്കൽ ജലാശയത്തിന് സമീപമുള്ള വനത്തിൽ ഒറ്റപ്പെട്ടു പോയ 38 ആനക്കളാണ് ഏറ്റവും അക്രമകാരികൾ. ട്രഞ്ച് നിർമിച്ചും വൈദ്യുതി വേലി സ്ഥാപിച്ചും വന്യമൃഗങ്ങളുടെ ആക്രമണം തടയണമെന്ന കർഷകരുടെ ആവശ്യവും അവഗണിക്കപ്പെടുകയാണ്.

ജനവാസ മേഖലകളിലെ കാട്ടാനശല്യം; നടപടിയെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍

പ്രശ്നങ്ങൾ വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും

ഈ പ്രശ്നങ്ങൾ വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 2001നു ശേഷം മൂലത്തറ എസ് വളവിൽ മാത്രം അഞ്ച് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ മേഖലയിൽ ഇപ്പോൾ ഒറ്റയാൻ തമ്പടിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കാര്യമായ നഷ്ട പരിഹാരവും ലഭിക്കാറില്ല.

Also Read: COVID-19: സംസ്ഥാനത്ത് 7823 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 106 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.