ETV Bharat / state

ഇടുക്കിയിലെ ആദിവാസികള്‍ക്ക് നല്‍കുന്നത് പുഴുവരിച്ച റേഷനരി

author img

By

Published : Aug 1, 2019, 10:45 AM IST

Updated : Aug 1, 2019, 12:16 PM IST

റേഷന്‍കടയില്‍ നിന്നും വീട്ടിലെത്തിയാല്‍ സഞ്ചി മുറ്റത്ത് വയ്ക്കും. വീടിനുള്ളില്‍ കയറ്റിയാല്‍ സഞ്ചിക്കുള്ളില്‍ നിന്നും പുറത്തിറങ്ങുന്ന വണ്ടുകള്‍ ഭിത്തിയിലേക്കും വസ്ത്രങ്ങളിലേക്കും കയറും.... ദുരിതത്തിലായി ആദിവാസി വിഭാഗം

പുഴുവരിച്ച റേഷനരി

ഇടുക്കി: ആദിവാസി മേഖലയായ കുരങ്ങാട്ടിയിലെ റേഷന്‍കടയില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളില്‍ വണ്ടും പുഴുവും. അഞ്ച് കിലോ അരിയോ ഗോതമ്പോ വാങ്ങിയാല്‍ അതില്‍ നൂറ് ഗ്രാമെങ്കിലും വണ്ടും പുഴുവുമായിരിക്കുമെന്നാണ് കുരങ്ങാട്ടി ആദിവാസി മേഖലയിലെ നിര്‍ധന കുടുംബങ്ങളുടെ പരാതി. കുത്തരിയും ചാക്കരിയും ഗോതമ്പുമുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇത്തരത്തിൽ ഉപയോഗ ശൂന്യമാകുന്നത്.

റേഷന്‍കടയില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളില്‍ വണ്ടും പുഴുവും

സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാല്‍ സഞ്ചി മുറ്റത്ത് വയ്ക്കുകയാണ് പതിവ്. വീടിനുള്ളില്‍ കയറ്റിയാല്‍ സഞ്ചിക്കുള്ളില്‍ നിന്നും പുറത്തിറങ്ങുന്ന വണ്ടുകള്‍ ഭിത്തിയിലേക്കും വസ്ത്രങ്ങളിലേക്കും കയറും. അരിയും ഗോതമ്പും വെയിലത്തിട്ടുണങ്ങിയ ശേഷമാണ് വീടിനുള്ളില്‍ കയറ്റുന്നത്. മാസങ്ങളായി തങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ ഇത്തരത്തിലുള്ളതാണെന്നാണ് കുരങ്ങാട്ടിയിലെ കുടുംബങ്ങള്‍ പറയുന്നത്.

സാധനങ്ങള്‍ ലഭിക്കുന്ന റേഷന്‍കടയുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് ആളുകളുടെ പരാതി. കടക്കുള്ളിലാകെ വണ്ടിന്‍റെ ശല്യമാണ്. അരിയും ഗോതമ്പും വാങ്ങിയെത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സഞ്ചിയുടെ മുകള്‍ ഭാഗത്ത് നൂറുകണക്കിന് വണ്ടുകള്‍ പ്രത്യക്ഷപ്പെടും. ഭൂരിഭാഗം കുടുംബങ്ങളും റേഷന്‍കടയില്‍ നിന്നും ലഭിക്കുന്ന ധാന്യങ്ങള്‍ കോഴിക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കിയ ശേഷം പുറത്തുനിന്ന് അരി വാങ്ങുകയാണ് പതിവ്.

Intro:ആദിവാസി മേഖലയായ കുരങ്ങാട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന റേഷന്‍കടയില്‍ നിന്നും കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വണ്ടും പുഴുവും നിറഞ്ഞത്.Body:5 കിലോ അരിയോ ഗോതമ്പോ വാങ്ങിയാല്‍ അതില്‍ നൂറ് ഗ്രാമെങ്കിലും വണ്ടും പുഴുവുമായിരിക്കുമെന്നാണ് കുരങ്ങാട്ടി ആദിവാസി മേഖലയിലെ നിര്‍ധന കുടുംബങ്ങളുടെ പരാതി.കുരങ്ങാട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന റേഷന്‍കടയില്‍ നിന്നുമാണ് കുടുംബങ്ങള്‍ കുത്തരിയും ചാക്കരിയും ഗോതമ്പുമുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നത്.സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാല്‍ സഞ്ചി മുറ്റത്തു വയ്ക്കുകയാണ് പതിവ്.വീടിനുള്ളില്‍ കയറ്റിയാല്‍ സഞ്ചിക്കുള്ളില്‍ നിന്നും പുറത്തിറങ്ങുന്ന വണ്ടുകള്‍ ഭിത്തിയിലേക്കും വസ്ത്രങ്ങളിലേക്കും നൂഴ്ന്നിറങ്ങും.അരിയും ഗോതമ്പും വെയിലത്തിട്ടുണങ്ങിയ ശേഷമെ വീടിനുള്ളില്‍ കയറ്റാറുള്ളു.മാസങ്ങളായി തങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ ഇത്തരത്തിലുള്ളതാണെന്ന് കുരങ്ങാട്ടിയിലെ കുടുംബങ്ങള്‍ പറയുന്നു.

ബൈറ്റ്

തങ്കമ്മ
വീട്ടമ്മConclusion:റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്ന റേഷന്‍കടയുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് ആളുകളുടെ പരാതി.കടക്കുള്ളിലാകെ വണ്ടിന്റെ ശല്യമാണ്.അരിയും ഗോതമ്പും വാങ്ങിയെത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സഞ്ചിയുടെ മുകള്‍ ഭാഗത്ത് നൂറുകണക്കിന് വണ്ടുകള്‍ പ്രത്യക്ഷപ്പെടും.ഭൂരിഭാഗം കുടുംബങ്ങളും റേഷന്‍കടയില്‍ നിന്നും ലഭിക്കുന്ന ധാന്യങ്ങള്‍ കോഴിക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കിയ ശേഷം പുറത്തുനിന്നരി വാങ്ങി ഉപയോഗിക്കുകയാണ് പതിവ്.റേഷന്‍ കടയിലൂടെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരമുറപ്പാക്കാന്‍ നടപടി വേണമെന്നിവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു.


അഖിൽ വി ആർ
ദേവികുളം
Last Updated : Aug 1, 2019, 12:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.