ETV Bharat / state

വിവാദ നടപടിയുമായി വനം വകുപ്പ് ; അനുമതിവാങ്ങി മരംമുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

author img

By

Published : Jul 6, 2021, 5:04 PM IST

2020 ഒക്ടോബറിലാണ് വീടുകളിലുള്ള മരം മുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് കടകവിരുദ്ധമായാണ് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

Proposal by Forest Department to file case against farmers who got permission and cut down trees  വിവാദ നടപടിയുമായി വനം വകുപ്പ്  മരംമുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം  Proposal to file case against logging farmers  കേരള വനംവകുപ്പ്  kerala forest department  വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം  Recommendation of top officials of the forest department  ഇടുക്കി വാര്‍ത്ത  idukki news  കേരള സര്‍ക്കാര്‍  kerala government
വിവാദ നടപടിയുമായി വനം വകുപ്പ്; അനുമതിവാങ്ങി മരംമുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

ഇടുക്കി : മരം മുറിയ്ക്കലില്‍ വീണ്ടും വിവാദ നടപടിയുമായി വനം വകുപ്പ്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍, അനുമതിവാങ്ങി മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഡി.എഫ്.ഒ മാര്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് കത്തയച്ചു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചത്.

ഇതോടെ, ഇടുക്കി ജില്ലയില്‍ മാത്രം അനുമതിയോടെ മരം മുറിച്ച ആയിരത്തിലധികം കര്‍ഷകര്‍ക്കെതിരെ കേസെടുക്കേണ്ടി വരും. മരം മുറിക്കാന്‍ അനുമതി നല്‍കി 2020 ഒക്ടോബര്‍ 24നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എന്നാല്‍, സ്വന്തംപുരയിടത്തില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ച മുഴുവന്‍ കര്‍ഷകരെയും പ്രതിയാക്കി കേസെടുക്കണമെന്ന വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമാണ് വിവാദമായിരിക്കുന്നത്.

അനുമതി വാങ്ങി മുറിച്ച മരയുടമകള്‍ക്കെതിരെ കേസ്

സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ ഈട്ടി, തേക്ക് അടക്കമുള്ള മരങ്ങള്‍ വ്യാപാകമായി മുറിച്ചിട്ടുണ്ടെന്നും ഇത് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും അതിനാല്‍ അനുമതി വാങ്ങി മുറിച്ച ഉടമകള്‍ക്കെതിരെ കേസെടുക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിചിത്ര നിര്‍ദേശം.

ALSO READ: കർഷകരെ സഹായിക്കാൻ ഉണ്ടാക്കിയ നിയമം ഉദ്യേഗസ്ഥര്‍ വളച്ചൊടിച്ചെന്ന് വനം മന്ത്രി

മരം മുറിക്കാന്‍ അനുമതി ഉണ്ടായിരുന്ന സമയത്ത് മുറിച്ച മരങ്ങള്‍ കണ്ടെത്താന്‍ പതിനഞ്ച് ദിവസം മുമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പ്രതികളാവുക ആയിരത്തിലേറെ കര്‍ഷകര്‍

ഇതിന്‍റെ അടിസ്ഥാനത്തില്‍ അനുമതി വാങ്ങി മുറിച്ച മരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിര്‍മാണം നടക്കുന്ന വീടുകളുടെയടക്കം ജനലും കട്ടിലകളുമാണ്.

അനുമതിവാങ്ങി മരംമുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശവുമായി വനം വകുപ്പ്.

ഇതെല്ലാം കണ്ടെത്തി വനം വകുപ്പ് മഹസര്‍ തയ്യാറാക്കിയിരുന്നു. ഇതിന് ശേഷമാണ് നിലവില്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതോടെ ജില്ലയില്‍ അനുമതി വാങ്ങി മരം മുറിച്ച ആയിരത്തിലധികം വരുന്ന കര്‍ഷകരാണ് കേസില്‍ പ്രതിയാവുക.

വനം കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല

ഈ നിര്‍ദേശം മന്ത്രി അറിയാതെയാണ് നല്‍കിയിരിക്കുന്നതെന്ന് സൂചനയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനെതിരേ ഉദ്യാഗസ്ഥര്‍ അതൃപ്തി അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ വനം കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ സ്വന്തം പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരംമുറിച്ച കര്‍ഷകനെ കേസില്‍ പ്രതിയാക്കുന്ന വിവാദ നടപടിക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനും ഇടുക്കി തയ്യാറെടുക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.