ETV Bharat / state

നെടുങ്കണ്ടത്തെ 13 കാരന്‍റേത് ആത്‌മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്

author img

By

Published : Sep 26, 2021, 7:58 PM IST

Updated : Sep 26, 2021, 8:15 PM IST

വാഴവര സ്വദേശിയായ ജെറാൾഡിനെ നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

നെടുങ്കണ്ടത്തെ 13 കാരന്‍റെ മരണം  ആത്മഹത്യ  Post mortem  Nedumkandam committed suicide  Nedumkandam idukki  വാഴവര സ്വദേശി
നെടുങ്കണ്ടത്തെ 13 കാരന്‍റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഇടുക്കി : നെടുങ്കണ്ടത്തെ 13 വയസുകാരന്‍റേത് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പ്രകാരമാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഴവര സ്വദേശിയായ ജെറാൾഡിനെ നെടുങ്കണ്ടത്തെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നെടുങ്കണ്ടത്തെ 13 കാരന്‍റേത് ആത്‌മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്

ലോക്‌ഡൗണ്‍ കാലം മുതൽ മിക്ക ദിവസങ്ങളിലും കുട്ടി നെടുങ്കണ്ടത്തെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കുട്ടിയ്‌ക്ക് താത്‌പര്യമുണ്ടായിരുന്നില്ല. മദ്യപിച്ച ശേഷം അച്ഛൻ ശകാരിയ്ക്കുന്നത് കുട്ടിയ്‌ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ALSO READ: നുഴഞ്ഞ് കയറ്റ ശ്രമം; ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം

സ്‌കൂൾ തുറക്കുന്നതോടെ തിരികെ സ്വന്തം വീട്ടിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്ക മൂലം തൂങ്ങിമരിച്ചെന്നാണ് നിഗമനം. വാഴവര മടത്തിപ്പറമ്പിൽ ബിജു, സൗമ്യ ദമ്പതികളുടെ മകനാണ് ജെറാൾഡ്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Last Updated :Sep 26, 2021, 8:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.