ETV Bharat / state

ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒറ്റപ്പാറ ഡിവിഷന്‍ വാച്ചര്‍ അറസ്റ്റില്‍

author img

By

Published : Feb 24, 2020, 11:01 PM IST

മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അണ്ണാദുരൈ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ട അയല്‍വാസി ഇയാളെ പിടികൂടി പൊലീസില്‍ അറിയിക്കുകയായിരുന്നു

pocso arrest in munnar  munnar news  idukki news  posco case in kerala  പോക്‌സോ  ഇടുക്കി പീഡനം  മൂന്നാര്‍ വാര്‍ത്തകള്‍
ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒറ്റപ്പാറ ഡിവിഷന്‍ വാച്ചര്‍ അറസ്‌റ്റില്‍

ഇടുക്കി: ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ മൂന്നാറില്‍ പൊലീസ് പിടിയിലായി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ ഒറ്റപ്പാറ ഡിവിഷന്‍ വാച്ചര്‍ അണ്ണാദുരൈയാണ് മൂന്നാര്‍ പൊലീസിന്‍റെ പിടിയിലായത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം പെണ്‍കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ അണ്ണാദുരൈ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവം കണ്ട അയല്‍വാസി ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.