ETV Bharat / state

നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ആരംഭിച്ചു

author img

By

Published : Nov 4, 2022, 1:05 PM IST

നീലക്കുറിഞ്ഞി പൂവിട്ട ഇടുക്കി കള്ളിപ്പാറയിലേക്ക് ആയിരക്കണക്കിനാളുകൾ എത്തിയതോടെ കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മലമുകളിൽ നിന്നും നീക്കം ചെയ്യാൻ ആരംഭിച്ച് ശാന്തൻപാറ ഗ്രാമപഞ്ചായത്ത്.

plastic waste removal neelakurinji  neelakurinji kallippara idukki  waste removal from neelakurinji kallippara idukki  നീലക്കുറിഞ്ഞി  കള്ളിപ്പാറ  കള്ളിപ്പാറയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  നീലക്കുറിഞ്ഞി കള്ളിപ്പാറ  ശാന്തൻപാറ ഗ്രാമപഞ്ചായത്ത്  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  മലമുകളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  നീലക്കുറിഞ്ഞി പ്ലാസ്റ്റിക് മാലിന്യം
നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചു

ഇടുക്കി: നീലക്കുറിഞ്ഞി പൂവിട്ട ഇടുക്കിയിലെ കള്ളിപ്പാറയിൽ കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ച് ശാന്തൻപാറ ഗ്രാമപഞ്ചായത്ത്. വനപാലകരും സന്നദ്ധ സംഘടനകളും, ഹരിത കർമ്മ സേനയും ചേർന്ന് ശേഖരിച്ച മാലിന്യങ്ങളാണ് മലമുകളിൽ നിന്നും നീക്കം ചെയ്യുവാൻ ആരംഭിച്ചത്. ഇന്ന് മൂന്ന് ലോഡ് മാലിന്യങ്ങൾ പഞ്ചായത്ത് മലയിൽ നിന്നും നീക്കം ചെയ്‌തു.

മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാൻ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് അധികൃതർ

വനം വകുപ്പ് അധികൃതരും സന്നദ്ധ പ്രവർത്തകരും ഹരിത കർമ സേനയും ചേർന്ന് പ്രദേശത്ത് നിന്നും ചാക്ക് കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളാണ് ശേഖരിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ രണ്ട് ദിവസം കൊണ്ട് മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യുവാൻ സാധിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

നീലക്കുറിഞ്ഞി കാണാനെത്തുന്നവർ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. കുറിഞ്ഞി മലയിലെത്തുന്നവർ ശുദ്ധജലവും ലഘുഭക്ഷണവും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞതോടെ മലയിൽ വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരുന്നു. വനപാലകരും, സന്നദ്ധ സംഘടനകളും, ഹരിത കർമ്മ സേനയും ചേർന്ന് ഇവിടെയുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മലമുകളിൽ ശേഖരിച്ചു.

എന്നാൽ, സഞ്ചാരികളുടെ തിരക്കും വാഹനങ്ങൾ മലമുകളിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തതോടെ ശേഖരിച്ച മാലിന്യങ്ങൾ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റുവാൻ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിരുന്നില്ല. ശേഖരിക്കുന്ന മാലിന്യങ്ങൾ മലമുകളിൽ കുമിഞ്ഞു കൂടിയതിന്‍റെ ദൃശ്യങ്ങൾ സഞ്ചാരികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ വീണ്ടും പ്രതിസന്ധിയിലായി. ഇതിനെ തുടർന്നാണ് പ്രതികൂല കാലാവസ്ഥയിലും മലമുകളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചത്.

ശാന്തൻപാറ കള്ളിപ്പാറ മലനിരകളിലെ നീലക്കുറിഞ്ഞി വസന്തം ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉണ്ടാകൂ. ചുരുക്കം ചില ചെടികളിൽ മാത്രമേ പൂക്കൾ അവശേഷിക്കൂന്നുള്ളു. പ്രതികൂല കാലാവസ്ഥയിലും ഈ പൂക്കൾ കാണുവാൻ നിരവധി സഞ്ചാരികളാണ് മല കയറി എത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.