ETV Bharat / state

തോട്ടം മേഖലയിൽ വന്യജീവി ശല്യം രൂക്ഷം

author img

By

Published : Apr 17, 2021, 11:57 AM IST

പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ ഡിഎഫ്ഒ ഓഫിസിന് മുമ്പില്‍ ഉള്‍പ്പെടെ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍

petition submitted to Devikulam DFO  Wildlife disturbance in plantation areas in devikulam  വന്യജീവി ശല്യം രൂക്ഷം
തോട്ടം മേഖലയിൽ വന്യജീവി ശല്യം രൂക്ഷം; ദേവികുളം ഡിഎഫ്ഓക്ക് നിവേദനം നൽകി

ഇടുക്കി: തോട്ടം മേഖലയിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത് പ്രതിനിധികള്‍ ദേവികുളം ഡിഎഫ്ഒയ്ക്ക് നിവേദനം സമര്‍പ്പിച്ചു. പ്രദേശത്ത് പുലിയുടെയും കാട്ടാനയുടെയും ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ ഡിഎഫ്ഒ ഓഫിസിന് മുമ്പില്‍ ഉള്‍പ്പെടെ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പറഞ്ഞു.

മൂന്നാറുള്‍പ്പെടുന്ന തോട്ടം മേഖലയില്‍ കാട്ടാനകളുടെയും പുലിയുടെയുമൊക്കെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് തോട്ടം മേഖലയിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത് പ്രതിനിധികള്‍ ദേവികുളം ഡിഎഫ്ഒ പി ആര്‍ സുരേഷിന് നിവേദനം സമര്‍പ്പിച്ചത്. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം നിവേദനത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നു.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ദേവികുളം, നെറ്റിക്കുടി, സൈലന്‍റ്‌വാലി, ഗൂഡാര്‍വിള മേഖലകളില്‍ മാത്രം ഒമ്പതോളം പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മൂന്നാര്‍ ടൗണിലും മറ്റ് ജനവാസ മേഖലകളിലും കൂട്ടമായി ഇറങ്ങുന്ന കാട്ടാനകള്‍ തൊഴിലാളികളുടെ ക്യഷി നശിപ്പിക്കുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ വനപാലകരുടെ ശ്രദ്ധയില്‍പ്പെടുയിത്തിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് പ്രതിനിധികളായ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ ദേവികുളം ഡിഎഫ്ഒക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.