ETV Bharat / state

വണ്‍ഡേ പാസ് ഇടുക്കിയിലെ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം

author img

By

Published : Jul 21, 2020, 12:44 PM IST

Updated : Jul 21, 2020, 1:02 PM IST

തോട്ടം ഉടമകളും തൊഴിലാളികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് വണ്‍ ഡേ പാസിലൂടെ ജില്ലയിലെത്തിയത്. ഇവരില്‍ പലരും ജില്ല വിട്ട് പോകാത്തതും ക്വാറന്‍റൈന്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് ആരോപണം.

one day pass causes covid spread  covid spread in Idukki  idukki covid spread news  highrange covid news  kerala tamilnadu border covid  idukki tamilnadu border covid  കെപിസിസി നിര്‍വാഹക സമിതി അംഗം
വണ്‍ഡേ പാസ് ഇടുക്കിയിലെ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ വണ്‍ഡേ പാസ് സംവിധാനം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം. വണ്‍ഡേ പാസില്‍ എത്തിയ പലരും ജില്ല വിട്ട് പോയില്ല. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും ആയിരകണക്കിന് ആളുകളാണ് ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് തോട്ടം മേഖലയില്‍ എത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് തോട്ടം ഉടമകളും തൊഴിലാളികളും ഇത്തരത്തില്‍ വ്യാപകമായി എത്തിയത് തോട്ടം മേഖലയില്‍ രോഗ വ്യാപനത്തിന് ഇടയാക്കിയെന്നാണ് ആരോപണം.

വണ്‍ഡേ പാസ് ഇടുക്കിയിലെ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം

ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ ഇടുക്കിയിലെ അതിര്‍ത്തി മേഖലയിലെ കര്‍ശന പരിശോധനയും ഇല്ലാതായി. ഇതോടെ തേവാരംമെട്ട്, ചതുരംഗപ്പാറ, മന്തിപ്പാറ, രാമക്കല്‍മേട് തുടങ്ങിയ സമാന്തരപാതകളിലൂടെ നിരവധിയാളുകള്‍ ജില്ലയിലേക്ക് എത്തി. അതിര്‍ത്തി മേഖലയിലെ താല്‍കാലിക ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തിയാണെന്ന ആരോപണവുമുണ്ട്.

കമ്പം, ബോഡി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കര്‍ഷക സംഘടനകളുടെ ആളുകളെ അനധികൃതമായി ജില്ലയിലേക്ക് കടത്തി വിടുന്നതായും ആരോപണമുണ്ട്. വണ്‍ഡേ പാസിലൂടെയും അതിര്‍ത്തിയിലൂടെയും എത്തുന്നവര്‍ തൊട്ടടുത്ത ദിവസം തന്നെ തോട്ടം മേഖലകളില്‍ ജോലികള്‍ക്ക് ഇറങ്ങുന്നുണ്ട്. ഇതാണ് ജില്ലയിലെ ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ക്ക് വഴി തെളിച്ചതെന്നാണ് ആരോപണം. നിലവില്‍ രാജാക്കാട് മേഖലയില്‍ നിരവധി പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

Last Updated : Jul 21, 2020, 1:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.